in

ബോച്ചയുടെ ഓഫർ അത്ര പോസിറ്റീവായി തോന്നിയില്ല. അബ്ദുൽ റഹീമിന്റെ കഥ സിനിമയാക്കി താൻ ചെയ്യില്ല തുറന്നുപറഞ്ഞ് ബ്ലെസ്സി

കഴിഞ്ഞദിവസം സോഷ്യൽ മാധ്യമങ്ങളിൽ അടക്കം വലിയതോതിൽ തന്നെ വാർത്ത ആയ സംഭവമായിരുന്നു സൗദിയിൽ 18 വർഷമായി അകപ്പെട്ടുപോയ റഹീമിനെ രക്ഷിക്കുവാൻ വേണ്ടി ബോബി ചെമ്മണ്ണൂർ മുൻകൈയെടുത്തതും തുടർന്ന് കോടികൾ സമാഹരിച്ച് റഹീമിനെ രക്ഷിച്ചത് ഈ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഈ ആവശ്യവുമായി താൻ സംവിധായകനായ ബ്ലെസ്സിയെ സമീപിച്ചിരുന്നു എന്നാണ് പറഞ്ഞിരുന്നത് ഇപ്പോൾ ഈ ഓഫർ തനിക്ക് പോസിറ്റീവായി തോന്നിയില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത് അതിന്റെ കാരണത്തെക്കുറിച്ചും ബ്ലെസ്സി വ്യക്തമാക്കി പറയുന്നുണ്ട്

ആടുജീവിതം പോലൊരു സിനിമ ഒരിക്കൽ കൂടി ചെയ്യാൻ തനിക്ക് താല്പര്യം ഇല്ല കഴിഞ്ഞദിവസം ദുബായിലേക്ക് വരാനായി ഫ്ലൈറ്റ് കാത്തു നിൽക്കുമ്പോഴാണ് വിളിക്കുന്നത് മാനസികമായി അത്ര നല്ല നിലയിൽ അല്ലാതെ നിൽക്കുമ്പോൾ ആയിരുന്നു അദ്ദേഹം തന്നെ വിളിക്കുന്നതും ഇക്കാര്യങ്ങൾ സംസാരിക്കുന്നത് തിരക്കുകളിൽ ആയതിനാൽ ഞാൻ അബ്ദുൽ റഹീമിന്റെ കഥ അറിഞ്ഞിരുന്നില്ല അദ്ദേഹം പറയുന്നു എനിക്ക് കഥ അറിയില്ലല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു അപ്പോൾ അദ്ദേഹമാണ് അബ്ദുൽ റഹീം ഒരു ടാക്സി ഡ്രൈവർ ആണെന്നും ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായത് എന്നും പറയുന്നത് അതുകൊണ്ടുതന്നെ ഞാൻ പെട്ടെന്ന് ഒരു മറുപടി നൽകിയില്ല തുടർച്ച പോലെ മറ്റൊരു കഥ ചെയ്യുന്നതിനോട് എനിക്ക് താല്പര്യമില്ല

ഇക്കാലം കൊണ്ട് വെറും എട്ട് സിനിമകൾ മാത്രമാണ് ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് ഒരു മടിയനായ സംവിധായകനാണ് ഞാൻ ഒമ്പതാമത്തെ സിനിമ കഴിഞ്ഞതിൽ നിന്ന് വ്യത്യസ്തമാവാൻ ശ്രമിക്കുന്നതുകൊണ്ടാണ് വൈകുന്നത് അദ്ദേഹത്തിന്റെ ഓഫർ എനിക്ക് എത്ര പോസിറ്റീവ് ആയി തോന്നിയില്ല അദ്ദേഹത്തോട് മറുപടി പറഞ്ഞിട്ടില്ല മൂന്നുമാസം കൊണ്ട് സിനിമ വേണമെന്ന് അദ്ദേഹം പറയുന്നത്. മറ്റൊരാൾക്ക് അത് ചെയ്യാൻ സാധിക്കട്ടെ അദ്ദേഹത്തിന്റെ ശ്രമം നടക്കട്ടെ എന്ന് അദ്ദേഹം പറയുന്നു ബ്ലെസ്സിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ബ്ലസിയുടെ തീരുമാനം ശരിയാണ് എന്നും ഒരിക്കലും ഒരേ പാറ്റേണിലുള്ള മറ്റൊരു സിനിമ ചെയ്യരുത് എന്നും പറയുന്നത് ഒരു പക്ഷേ ആദ്യത്തെ സിനിമയുടെ വിജയം പോലെ ആയിരിക്കില്ല രണ്ടാമത്തെ ചിത്രം എന്നും പലരും ഓർമ്മിപ്പിക്കുന്നു

Written by rincy

അച്ചന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സഹതാപമുണ്ട്, പ്രതിപക്ഷ സ്ഥാനം പോലും കോൺഗ്രസിനില്ലാതെ പോയത് ഇതുകൊണ്ട്- അനിൽ ആന്റണി

തപസ്യ മാടമ്പ് സ്മൃതി പുരസ്‌കാരം ശ്രീനിവാസന്, 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം