in , , ,

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.. മഞ്ഞ ഡ്രെസ്സിൽ അതിസുന്ദരിയായി അമല പോൾ, ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇന്ന് അറിയപ്പെടുന്ന അഭിനേത്രിയാണ് അമല പോൾ. പ്രശസ്ത സംവിധായകനായ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അമല പോളിന് ഏറെ നാളത്തേക്ക് എന്നാൽ അവസരങ്ങൾ ഒന്നും ലഭിക്കുകയുണ്ടായില്ല. പിന്നീട് തമിഴ് ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെടാൻ ആയില്ല.

സാമിയുടെ വിവാദ ചിത്രം ആയ സിന്ധുസമവേലിയിലൂടെയാണ് അമല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മൈന എന്ന ചലച്ചിത്രത്തിലൂടെ മുൻനിരയിലേക്കു എത്തിയ അമല, പിന്നീട് തൻറെ കരിയർ ബിൽഡ് ചെയ്തെടുക്കുന്ന കാഴ്ചയാണ് സിനിമ ലോകം കണ്ടത്. ധാരാളം പുരസ്കാരങ്ങൾ നേടിയ മൈന, ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു.

2011-ൽ ഇത് നമ്മുടെ കഥ എന്ന മലയാള സിനിമയിലും തുടർന്ന് വികട കവി എന്ന തമിഴ് സിനിമയിലും അമല പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. ചെറിയ ബഡ്ജറ്റിൽ ഉള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടിട്ടില്ല എങ്കിലും അമലയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. പിന്നീട് വിക്രം നായകനായ ദൈവത്തിരുമകൾ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തി അമല.

പിന്നീട് തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ ബേജാവായിൽ ചെയ്ത വേഷത്തിലൂടെ തെലുങ്ക് സിനിമ രംഗത്തും ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിലും മോഡലിങ്ങിലും മാത്രമല്ല നവമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. ധാരാളം ആരാധകർ സോഷ്യൽ മീഡിയയിൽ ഉള്ളതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ വേഗം വൈറലാകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിട്ടുള്ള മഞ്ഞ ചുരിദാറിൽ അതീവ സുന്ദരി ആയിട്ടുള്ള ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. എന്നോടൊപ്പം അല്പം സൂര്യപ്രകാശം വഹിക്കുന്നു എന്ന ക്യാപ്ഷൻ ഓടെ അമല പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അമല നായികയായി അഭിനയിച്ച കഴിഞ്ഞദിവസം റിലീസ് ആയ ടീച്ചർ എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ പൃഥ്വിരാജിന്റെ ആടുജീവിതം തുടങ്ങിയവയാണ് ഇനി ഇറങ്ങാനുള്ള അമല പോളിന്റെ പ്രധാന സിനിമകൾ.

Written by Editor 4

അമ്പോ… അത്ലറ്റിക് ലുക്കിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് നടി സിദ്ധി മഹാജൻകട്ടി.. കിടിലൻ ഫോട്ടോസ് കാണാം

എന്റെ വിവാഹ മോചനത്തിൽ ദിലീപേട്ടന് യാതൊരു പങ്കുമില്ല… അതിലേക്ക് ദിലീപേട്ടനെ വലിച്ചിഴക്കുന്നതിൽ എനിക്ക് വളരെ വിഷമം ഉണ്ട്… കാവ്യാ അന്ന് പറഞ്ഞത് ഇങ്ങനെ