in

ഷാർപ്പ് നോട്ടവുമായി ബിഗ്ബോസ് താരം : എയ്ഞ്ചൽ തോമസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ വരുന്ന മത്സരാർത്ഥികൾ എല്ലാവരും പ്രേക്ഷക സ്വീകാര്യത നേടിയവരാണ്. സീസൺ ത്രീയിൽ മത്സരാർത്ഥിയായി വന്ന ഏഞ്ചൽ തോമസും പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരുന്നു.വൈൽഡ് കാർഡ് എൻട്രിയായി കടന്നുവന്ന എയ്ഞ്ചൽ അധികനാൾ ഹൗസിനുള്ളിൽ നിന്നിരുന്നില്ല. പക്ഷേ മാധ്യമശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രി ആയാണ് എയ്ഞ്ചൽ ബിഗ് ബോസിലേക്ക് എത്തിയത്. നിരവധി പരസ്യ ഫോട്ടോഷൂട്ടുകളിൽ ഒക്കെ എയ്ഞ്ചലിൽ സജീവമായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഫൈവ്ൽ കരുത്തുറ്റ പോരാട്ടം നടക്കുമ്പോൾ മുൻപുണ്ടായിരുന്ന മത്സരാർത്ഥികളുടെയും വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഏഞ്ചൽ തോമസിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്.

മനോഹരമായ ഫോട്ടോഷൂട്ട് ആണ് താരം പങ്കു വച്ചിരിക്കുന്നത്. ഗ്രീൻ കളറിലുള്ള ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയ മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ നിരവധി പേരായിരുന്നു കമന്റുകൾ നൽകി രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ ഏഞ്ചൽ ഇതിനുമുമ്പും നിരവധി ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസിൽ നിന്ന് വന്നതിനുശേഷം താരത്തിന് നിരവധി മോഡലിങ് അവസരങ്ങളും വന്നിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളുടെയും ഫോട്ടോഷൂട്ടിന്റെയും ഭാഗമായിട്ടുണ്ട്.

Written by amrutha

സ്വന്തം ചേട്ടനായിരുന്നു, ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു : കൊല്ലംസുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മിനിസ്ക്രീൻലോകം

ബോൾഡ് ആൻഡ് ബ്ലാക്ക് ബ്യൂട്ടിയായി സാനിയ അയ്യപ്പൻ!!! ഫോട്ടോഷൂട്ട്