in

ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് 15 മിനിറ്റും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച്‌ ഭീമൻ രഘു

beeman raghu with cm

2022 – ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമട ക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഭീമന്‍ രഘുവിൻരെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നത്.

പുരസ്കാര ചടങ്ങില്‍ മുഖ്യ മന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ് നിന്ന് കേള്‍ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റ നില്‍പ്പ്. നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോള്‍ മുഖ്യമ ന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി.

അതേ സമയം സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്.

ആണ്‍ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍ രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം

Written by admin

Discussions that Fahad will have a property of 500 crores

ജൂലൈയിൽ ബിഎംഡബ്ലിയു,  ഓഗസ്റ്റ് 2 കോടിയുടെ ഡിഫൻഡർ:  ഫഹദിന് 500 കോടിയുടെ സ്വത്ത് ഉണ്ടാകുമെന്ന്  ചർച്ചകൾ

ahaana krishna in salwar

അനിയത്തിക്ക് പിന്നാലെ ചേച്ചിയും!!! ഉദയപൂരിന്റെ രാജകുമാരിയായി അഹാന: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ