in ,

മുടി മുറിച്ചശേഷം ജീവിതം അടിപൊളിയായി തോന്നുന്നു!!! പുതിയ മേക്കോവറുമായി നടി ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ഭാമ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. പിന്നീട് അങ്ങോട്ട് തമിഴിലും തെലുങ്കിലും അടക്കം സജീവമാവുകയായിരുന്നു. നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായ നടി വിവാഹത്തിന് ശേഷം അഭിനയരംഗത്തോടെ വിട പറഞ്ഞിരിക്കുകയാണ്. ഒരു മകളും താരത്തിനുണ്ട്.

കോട്ടയം സ്വദേശിയായ അരുൺ ആയിരുന്നു താരത്തെ വിവാഹം ചെയ്തത്.എന്നാൽ ഒരു മകൾ ജനിച്ച ശേഷം ഇരുവരും തമ്മിൽ ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാവുകയായിരുന്നു.രണ്ടുപേരും വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്തു.പിന്നാലെ ഭാമ സോഷ്യൽ മീഡിയ സജീവമാവുകയായിരുന്നു.താരത്തിന്റെ മകളുടെ പേര് ഗൗരി എന്നാണ്. മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ നടി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴത്തെ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരാധകശ്ര ദ്ധ നേടിയെടുക്കുന്നത്.

മുടി മുറിച്ച് കിടിലൻ ലുക്കിലാണ് ബാമ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. മുടി മുറിച്ച് ശേഷം എല്ലാം അടിപൊളിയായി തോന്നുന്നു എന്നായിരുന്നു ഭാമ സോഷ്യൽ മീഡിയയിൽ എഴുതിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്. മലയാളത്തിലും അന്യഭാഷയിലുമായി താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു  മലയാളത്തിൽ ഒരുപാട് വേഷങ്ങൾ താരത്തിന് ലഭിച്ചില്ലെങ്കിലും സ്ത്രീ കേന്ദ്രീകൃതഗ കഥാപാത്രങ്ങൾ ലഭിച്ചത് അന്യഭാഷയിൽ നിന്നായിരുന്നു. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ തിളങ്ങുന്ന താരമാകാൻ ഭാമയ്ക്ക് സാധിക്കുകയും ചെയ്തു. താരത്തിന്റെ തിരിച്ചുവരവ് ആരാധകർ ഏറെ പ്രതീക്ഷയോടെ കൂടി നോക്കിക്കാണുന്ന ഒന്നാണ്.

Written by amrutha

ഇൻസ്റ്റഗ്രാം തുടങ്ങിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് സെക്സി സാമിനെ:  പക്ഷേ സംഭവിച്ചത് മറ്റൊന്ന്:  നടി സമീറ

വർക്കൗട്ടുകളും, ഡയറ്റുകളും, ഒടുവിൽ 10 കിലോ ഭാരം കുറച്ചു : വൻ മേക്കോവറുമായി ഖുശ്ബുവിന്റെ മകൾ