in

ആഡംബരക്കാർ സ്വന്തമാക്കി സ്റ്റാർ മാജിക് താരം അനുമോൾ ; ആശംസകളുമായി ആരാധകർ

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അനുമോൾ. രസകരമായ സംഭാഷണങ്ങളിലൂടെ അനുമോൾ നിരവധി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. ഷോയിൽ വരുന്നതിനു മുൻപ് തന്നെ നിരവധി ചാനലുകളിൽ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തുനിന്നാണ് താരം മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത്. ലഭിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ കോമഡി ടച്ച് ഉള്ളവ ആയിരുന്നു.

കോമഡി കഥാപാത്രങ്ങൾ താരത്തിന് വഴങ്ങുന്നതും ആണ്. സിനിമയിൽ അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും താരത്തിന് മിനിസ്ക്രീൻ ലോകത്ത് നിരവധി ആരാധകരാണ് ഉണ്ടായത്. പരമ്പരയിൽ മികവ് പുലർത്തിയിരുന്ന കാലത്തായിരുന്നു ഫ്ലവേഴ്സ് ഷോയിലും മത്സരാർത്ഥിയായി എത്തിയത്.പിന്നീട് അങ്ങോട്ട് എല്ലാ എപ്പിസോഡുകളിലും നിറഞ്ഞുനിൽക്കുകയായിരുന്നു.

താരത്തിന്റെ ജീവിതത്തിൽ യാത്രകൾക്ക് കൂട്ടായി പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഈ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചുമന്ന കളർ സാരിയിലാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കാറിനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.നിരവധി പേരാണ് താരത്തിന് ആശംസകൾ നൽകി രംഗത്തെത്തിരിക്കുന്നത്.യൂട്യൂബ് ആരാധകരും താരത്തിന് കമന്റുകൾ നൽകുന്നുണ്ട്..

കഷ്ടതയിൽ നിന്നായിരുന്നു താരം അഭിനയരംഗത്തേക്ക് വരുന്നതെന്നും എന്നാൽ ഇപ്പോൾ ജീവിതം അടിപൊളി ആവുകയാണെന്നും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. വളരെ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് ജനിച്ചു വളർന്നത് എന്നും ഇപ്പോൾ മലയാളികൾ എന്നെ സ്വീകരിക്കുന്നതിൽ ഒരുപാട് അഭിമാനം തോന്നുന്നുണ്ടെന്നും അനുമോൾ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ഉള്ളത്.

Written by amrutha

കുഞ്ഞനിയത്തിക്ക് മിന്നുകെട്ട്!!! സന്തോഷ കണ്ണീരുമായി അനിയത്തിയെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചുകയറ്റി പ്രിയങ്ക നായർ

എന്റെ ജീവിതത്തിൽ ഒരാളോടും മാത്രമേ മറക്കാൻ പറ്റാത്ത ദേഷ്യമുള്ളൂ. അതൊരു ആർട്ടിസ്റ്റാണ്, അവരോട് പുച്ഛമാണ് തോന്നിതത്- ഉമ നായർ