in

അങ്ങനെ ചാടിക്കേറി ഞാൻ ഐ ലവ് യു പറഞ്ഞു… അനു സിത്താരയ്ക്ക് ഇങ്ങനെയൊരു ലവ് സ്റ്റോറിയുണ്ടെന്ന് അറിഞ്ഞില്ലല്ലോ എന്ന് ആരാധകർ

ശാലീന സുന്ദരിയായ അനു സിതാരയ്ക്ക് ആരാധകരേറെയാണ്. കാവ്യ മാധവനോടായിരുന്നു ഈ നായികയെ പ്രേക്ഷകര്‍ ഉപമിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളക്കരയുടെ ഇഷ്ടനായികയായി മാറുകയായിരുന്നു താരം. ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രമാണ് അനു സിത്താരയ്ക്ക് അഭിനയ ജീവിതത്തിന് വഴിയൊരുക്കിയത്. സുരേഷ് അച്ചൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആദ്യ ചിത്രം നല്‍കിയ ഹൈപ്പ് അനു സിത്താരയെ പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിലാണ് എത്തിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു.

തുടര്‍ന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, ഒരു കൂട്ടനാചന്‍ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അനു സിത്താരയ്ക്ക് ലഭിച്ചു. കാവ്യാ മാധവന് സമാനമായി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നതാണ് അനു സിത്താരയ്ക്ക് നേട്ടമായത്.

അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചിട്ടുള്ള അനു സിത്താരയെ വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു താരത്തിന്റെ വിവാഹം. ലളിതമായി നടന്ന വിവാഹം, നീണ്ട പ്രണയത്തിന് ശേഷമാണ് നടന്നത്.

പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു തന്നോട് ഇഷ്ടം തുറന്നുപറഞ്ഞതെന്നും ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ പ്രണയം വിവാഹത്തില്‍ എത്തുക ആയിരുന്നുവെന്നും അനു സിത്താര പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് അനു പറഞ്ഞ വാക്കുകള്‍ എന്നും വൈറലായിട്ടുണ്ട്.

അനു സിത്താരയുടെ വാക്കുകളിലേയ്ക്ക്: പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. പൊതുവെ പെണ്‍കുട്ടികള്‍ കാണിക്കുന്ന ജാഡയൊക്കെ ഇട്ട് മൈന്‍ഡ് ചെയ്യാതെ കുറേക്കാലം പിന്നാലെ നടത്തിച്ചു, അനുസിത്താര. ഇഷ്ടമായിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചു പറഞ്ഞാല്‍ അയ്യോ, ഇവള്‍ പെട്ടെന്ന് വീണല്ലോ എന്ന് വിചാരിക്കും എന്ന് അനുസിത്താര പറയുന്നു.

മാത്രമല്ല, സുഹൃത്തുക്കളോടൊക്കെ ആ ചേട്ടനെന്റെ പിന്നാലെ നടക്കുന്നു എന്നൊക്കെ പറയാനും ഇഷ്ടമായിരുന്നു എന്ന് നടി കുസൃതിയോടെ പറയുന്നു. സ്‌കൂള്‍ വിടുന്ന സമയത്ത് വഴിസൈഡിലെ ചായക്കടയില്‍ ചായയൊക്കെ കുടിച്ച് വന്നു നില്കും വിഷ്ണുപ്രസാദ്. പൊതുവെ ചായകുടിക്കാത്ത ആളാണ് ഭര്‍ത്താവെന്നും തനിക്ക് വേണ്ടി അന്ന് എന്തോരം ചായ കുടിച്ചെന്നും നടി പറയുന്നു.

ഒരു ദിവസം മമ്മിയുടെ ഫോണില്‍ നിന്നും വിഷ്ണുവിനെ വിളിച്ച് അങ്ങനെ വഴിയില്‍ വന്നു നില്‍ക്കരുത് എന്നും പരിചയമുള്ള ആളുകള്‍ കാണുമെന്നും അച്ഛനെയും അമ്മയെയും അറിയുന്നവര്‍ ഉണ്ടെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. വിഷ്ണു അത് പാലിച്ചു. പിറ്റേന്ന് മുതല്‍ വഴിയില്‍ കാത്തു നില്‍ക്കാന്‍ വിഷ്ണു വന്നില്ല. അപ്പോഴാണ് അനു സിത്താരയ്ക്ക് മിസ് ചെയ്തു തുടങ്ങിയത്.

ഇനി തന്നെ വേണ്ടെന്നു വെച്ച് പോയാലോ എന്ന് ഒരു പേടിയും തോന്നിയെന്ന് അനുസിത്താര പറയുന്നു. അങ്ങനെ ചാടിക്കേറി ‘ഐ ലവ് യു എന്ന് പറഞ്ഞുവെന്നും അനു പറയുന്നു. ഡിഗ്രി പഠിക്കുന്ന സമയത്ത് ആണ് ഞാന്‍ അതിനു സമ്മതം പറഞ്ഞത്. പിന്നീട് അധികം വൈകാതെ കല്യാണം നടന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷമായെന്നും അനു പറയുന്നു.

ഫാഷന്‍ ഫോട്ടോഗ്രാഫറാണ് അനു സിത്താരയുടെ ഭര്‍ത്താവ് വിഷ്ണു പ്രസാദ്. സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് ചേക്കേറിയെങ്കിലും നാലു ദിവസം ഇടവേള കിട്ടിയാല്‍ വയനാട്ടിലേക്ക് തിരികെയെത്തുമെന്ന് അനു പറയുന്നു. സിനിമയും ഷൂട്ടിങും തിരക്കുകളും ഒക്കെ ആസ്വദിക്കാറുണ്ടെങ്കിലും മുത്തങ്ങ കാടും, കര്‍ഷക ഗ്രാമവുമൊക്കെയാണ് തന്റെ പ്രിയപ്പെട്ട ഇടമെന്നും താരം പറയുന്നുണ്ട്.

Written by Editor 3

അമ്പോ.. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ

Singer Abhaya Hiranmayi Reveals 14 Year Of Living Relation With Gopi Sunder

14 വർഷത്തോളം ലിവിങ് റ്റുഗദറിലായിരുന്നിട്ടും എന്തുകൊണ്ട് ആ ബന്ധം വിവാഹത്തിൽ അവസാനിച്ചില്ല? ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ ഹിരൺമയി ആദ്യമായി പ്രതികരിക്കുന്നു