in , ,

പിങ്ക് കളർ ബാർബി തീമിൽ ബർത്ത് ഡേ പാർട്ടി ഒരുക്കിയൊരുക്കി അന്ന ബെൻ : ചിത്രങ്ങൾ

നടി അന്ന ബെന്നിന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.  സ്വകാര്യ റിസോർട്ടിലാണ് താരവും കുടുംബവുമാണ് പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്.  സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന ബാർബി തീമിലാണ് പിറന്നാളാഘോഷം നടത്തിയിരിക്കുന്നത്. പിറന്നാളിന്റെ ആഘോഷങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് പിങ്ക് കളറിൽ ആയിരുന്നു.

തൻറെ ജീവിതത്തിലെ ഏറ്റവും സർപ്രൈസുകൾ നിറഞ്ഞ പിറന്നാൾ പാർട്ടിയാണെന്നും എന്നും ഇത് ഓർമ്മിക്കുമെന്ന് നടി സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കേക്ക് കട്ട് ചെയ്യുന്നതിന്റെയും ആഘോഷങ്ങളിൽ ആടിപ്പാടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും അന്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തീം പിങ്ക് കളറിൽ ഉള്ളതിനാൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അന്ന അഭിനയരംഗത്ത് അരങ്ങേറ്റം കുറയ്ക്കുന്നത്. ബെന്നി പി നായരാമ്പലത്തിന്റെ  മകൾ കൂടിയാണ് അന്ന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്.  മലയാളത്തിൽ ഏറ്റവും ഒടുവിലായി അഭിനയിച്ചത് അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ത്രിശങ്കു എന്ന ചിത്രത്തിൽ ആയിരുന്നു. ചിത്രത്തിൽ അർജുൻ അശോകന്റെ നായികയുടെ വേഷത്തിലാണ് അന്ന എത്തിയത്.

Written by amrutha

ഭാര്യയെ എന്താ ഡാൻസ് കളിക്കാൻ വിളിക്കാത്തത്:  വൈറൽ കള്ളക്കണ്ണൻ ഡാൻസ് മാസ്റ്ററിന്റെ മറുപടി

തുളസി മാലയും മുല്ലപ്പൂവും ചൂടി നന്ദിനി ആയി അമൃത!!! ഐശ്വര്യ റായി തന്നെയാണെന്ന് ആരാധകർ