in

വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശരിയാകുന്നില്ല: അഭിരാമി സുരേഷ്

സ്റ്റേജ് ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് അഭിരാമി സുരേഷ്. ചേച്ചിയുടെ പാത തന്നെ പിന്തുടർന്ന് അഭിരാമി പിന്നണി ഗാനരംഗത്തും സജീവമാണ്.ഒരു ബിസിനസ്  സംരംഭക കൂടിയാണ് അഭിരാമി.

സ്വന്തമായി ഒരു റസ്റ്റോറൻറ് താരം എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വയനാട്ടിലെ ചൂരൽ മലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് മാനസികമായി താൻ തളർന്നിരിക്കുകയാണ് തന്നെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും നിങ്ങൾ ഓരോരുത്തരും വയനാടിന് വേണ്ടി കൈത്താങ്ങ് ആവണമെന്നും അഭിരാമി പറഞ്ഞു.

പോസ്റ്റ്‌ : എല്ലാരും സുഖായി തന്നെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. വീഡിയോസ് ഒക്കെ ഇടണം എന്നുണ്ട്.. മുമ്പെടുത്ത കുറെ വീഡിയോസ് ഒക്കെയും ഉണ്ട് ഷെയർ ചെയ്യാൻ.. വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശേരിയാവുന്നില്ല.. പക്ഷേ, നമ്മൾ ഓരോരുത്തരും നമ്മുടെ മേഖലയിലെ ജോലികൾ ചെയ്ത് മുന്നോട്ട് പോയല്ലേകഴിയൂ.. അതുകൊണ്ട് മെല്ലെ, എല്ലാം എഡിറ്റ് ഒക്കെ ചെയ്തുതുടങ്ങാം എന്ന് കരുതുന്നു.. എല്ലാർക്കും സുഖല്ലേ? എല്ലാരോടും എന്റെ എല്ലാ വിധ സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു  വയനാട്ടിലെ വിഷമാവസ്ഥക്ക് നമ്മളാൽ കഴിയുന്നതെന്തോ, ചെറുതോ, വലുതോ ഇനിയും ചെയ്യുക.. ഒരുപാട് നന്മയും മനുഷ്യസ്നേഹവും ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും.. ആ നന്മയെ എല്ലാർക്കും ഷെയർചെയ്യുക.. എല്ലാർക്കും എന്റെ സ്നേഹവും പ്രാർഥനകളും.. സ്നേഹം മാത്രം, ആമി

Written by amrutha

മനസ്സിലുള്ളത് പറയുന്നത് ഇനിയും നീ തുടരുക,   ഇഷ്ടമാണ് പെണ്ണേ നിന്നെ!! നിഖിലയെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി