in

ഗോവിന്ദ  ഗോവിന്ദ!!! തിരുപ്പതി ക്ഷേത്രത്തിൽ വച്ച് തലമുണ്ടനം ചെയ്ത് രചന നാരായണൻകുട്ടി

മറിമായം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയ താരമാണ് രചന നാരായണൻകുട്ടി. ഇപ്പോഴിതാ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച തലമുണ്ടനം ചെയ്ത താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.  തലമുടി മുഴുവൻ നീക്കി തലയിൽ ചന്ദനം പൂശി നെറ്റിയിൽ പ്രസാദം കൊണ്ട് കുറിയാണ് നിൽക്കുന്ന താരത്തിന്റെ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

നടി തന്നെയാണ് ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.  കീഴടങ്ങുകയാണെന്നും അഹംഭാവത്തിൽ നിന്നും മോചനം നേടി ഭഗവാനും മുന്നിൽ എല്ലാം ത്യജിച്ച് മഹത്തായ കർമ്മം നിർവഹിക്കുന്നു എന്നായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയത്. നിരവധി പേരായിരുന്നു ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

സാധാരണഗതിയിൽ തലമുടി സ്ത്രീകൾ മുറിക്കുമ്പോൾ ഒരു അഭംഗി തോന്നാറുണ്ട്.പക്ഷേ ഇപ്പോൾ രചന കൂടുതൽ സുന്ദരിയായി തോന്നിയിരിക്കുന്നു. മൊട്ടയടിച്ചപ്പോഴാണ് കൂടുതൽ സുന്ദരി ആയത് തുടങ്ങിയ കമന്റുകളാണ് താരത്തിന് വന്നത്.

അഭിനയ മുഹൂർത്തങ്ങൾ ചേർത്തുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ നിരവധി ട്രോളുകൾ രചന ഏറ്റുവാങ്ങിയിട്ടുണ്ട്. ആറാട്ട് എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് ഒരുപാട് ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.താരത്തിന്റെ അഭിനയം  വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

Written by amrutha

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ ബിനോയ് തോമസിന്റെ വീട്ടിലെത്തി സുരേഷ് ഗോപി, കുടുംബത്തെ ആശ്വസിപ്പിച്ചു,

ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്, സ്വയം പൊങ്ങി എന്ന് കമന്റിട്ടയാൾക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് അഖിൽ മാരാർ