in

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളോടൊപ്പം കുടുംബ സമേതം സൗബിൻ, ഇത്രയും വലിയ മകൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് സോഷ്യൽ മീഡിയ

അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗബിൻ. ഭാര്യയ്ക്കും മകനും ഭാര്യയുടെ ആദ്യ മകൾക്കും ഒപ്പമുള്ള ചിത്രമാണ് സൗബിൻ പങ്കുവച്ചിട്ടുള്ളത്. താരത്തിന്റെ പോസ്റ്റിന് താഴെ സൗബിന് ഇത്രയും വലിയ മകളുണ്ടോ എന്നൊക്കെ ചിലർ ചോദിച്ചിട്ടുമുണ്ട്. 2017 ഡിസംബര്‍ 16നായിരുന്നു സൗബിനും ജാമിയയും വിവാഹിതരായത്. 2019 മെയ് മാസത്തിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഒര്‍ഹാന്‍ എന്നാണ് സൗബിന്‍റെ മകന്‍റെ പേര്.

ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ സഹസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് നടൻ സൗബിൻ ഷാഹിർ. ഫാസിൽ. സിദ്ധിഖ്, റാഫി മെക്കാർട്ടിൻ, രാജീവ് രവി, അമൽ നീരദ് തുടങ്ങിയരുടെ സിനിമകളിൽ സഹസംവിധായകനായി സൗബിൻ ജോലി ചെയ്തിട്ടുണ്ട്. ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന സിനിമയിലാണ് സൗബിൻ ആദ്യമായി അഭിനയിക്കുന്നത്. അഭിനയത്തിലേക്ക് തിരിയുന്നത് പക്ഷേ അപ്പോഴല്ല.

2013-ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിലാണ് സൗബിൻ സഹനടനായി ആദ്യമായി അഭിനയിക്കുന്നത്. പതിയെ കോമഡി റോളുകളിൽ സൗബിൻ മാറുകയും തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. കൈനിറയെ സിനിമകളായി സൗബിൻ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. 2017-ൽ പറവ എന്ന ചിത്രം സൗബിൻ ആദ്യമായി സംവിധാനം ചെയ്തു. അത് തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരുന്നു.

Written by admin

ബ്ലാക്ക് കളർ സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ നിഖില!!!! ചിത്രങ്ങളിതാ

സുടാപ്പിക്ക സ്വന്തം സമുദായത്തെ മഹത്വ വൽക്കരിയ്ക്കുന്നതിന് ആർക്കും എതിർപ്പില്ല, ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും കുത്തി തിരുപ്പു ഉണ്ടാക്കാനും സിനിമയെ ഉപയോഗിക്കുന്നതിൽ ആണ്‌ എതിർപ്പ്- ലക്ഷ്മി കാനത്ത്