യേശുദാസിന്റെ മകനെന്ന നിലയില്‍ താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് വിജയ് യേശുദാസ്.എന്തെങ്കിലും വാർത്ത കണ്ടാല്‍ ചിലർ എന്തിനാണ് വെറുതെ അപ്പന്റെ പേര് ചീത്തയാക്കുന്നത് എന്ന് ചോദിക്കും. അതെന്റെ കൈയില്‍ അല്ലെന്നാണ് ഞാൻ പറഞ്ഞത്. മകനാണെന്നത് ശരിയാണ്, അതേ പാതയിലാണ് പോകുന്നതും. പക്ഷെ ഇപ്പോഴും ഞാനെന്റേതാ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാൻ മറ്റൊരു വ്യക്തിയാണ്. നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാൻ അഭിനയിക്കുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാൻസ് വന്നപ്പോള്‍ ഇനിയിപ്പോള്‍ ഞാൻ ആരോടും ചോദിക്കോനൊന്നും നില്‍ക്കേണ്ട, എനിക്ക് 35-36 വയസായി. ഈ ചാൻസ് ഇനി വരില്ല. ഒന്ന് ശ്രമിക്കാമെന്ന് കരുതി.
വിജയ പരാജയം നമ്മുടെ കൈയില്‍ അല്ല. അത് പോലെ അപ്പയുണ്ടാക്കിയ ലെഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു. എനിക്കത് ചുമക്കാൻ പറ്റില്ല. എന്റെ ഉത്തരവാദിത്തം തന്നെ എനിക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. മൂന്നാമതൊരാള്‍ എന്ത് ചിന്തിക്കുന്നു എന്നതില്‍ ആശങ്കപ്പെടാതിരിക്കാനും താൻ പഠിച്ചെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി.
നമ്മുടെ മാതാപിതാക്കളോട് പോലും അങ്ങനെയാണ്. അവരെ തൃപ്തിപ്പെടുത്താൻ പറ്റാത്ത സമയം ഉണ്ടാകും. അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാൻ ചിലപ്പോള്‍ പറ്റിയില്ലെന്ന് വരും. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളില്‍ ഫോക്കസ് ചെയ്യുന്നതാണ് നല്ലതെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. ഗായകെന്നതിന് പുറമെ അഭിനയ രംഗത്തും വിജയ് യേശുദാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവൻ, മാരി, പടെയ്വീരൻ, സാല്‍മണ്‍ ത്രീ ഡി, കോളാമ്ബി തുടങ്ങിയവയാണ് വിജയ് യേശുദാസ് അഭിനയിച്ച സിനിമകള്‍.
വിജയ് യേശുദാസിന്റെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ദർശനയെന്നാണ് വിജയ് യേശുദാസിന്റെ മുൻ ഭാര്യയുടെ പേര്. 2007 ല്‍ വിവാഹിതരായ ഇരുവരും വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം വേർപിരിഞ്ഞു. അമെയ, അവ്യൻ എന്നിവരാണ് ഇവരുടെ മക്കള്‍.