യൂട്യൂബ് ലോകത്തുനിന്ന് ബിഗ് ബോസ് വേദിയിലേക്ക് എത്തിയ താരമാണ് ജാസ്മിൻ ജാഫർ. രണ്ടാഴ്ച കഴിയുമ്പോൾ ബിഗ് ബോസ് ഷോയിൽ അപ്രതീക്ഷിതമായ വിയോഗങ്ങളും മാറ്റങ്ങളും ഒക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ കഴിഞ്ഞ ആഴ്ചകളിൽ 4 പേരാണ് ഹൗസിൽ നിന്നും പുറത്തു പോയത്.
കഴിഞ്ഞ ആഴ്ചയിൽ ഉടനീളം ജാസ്മിൻ ജാഫറിന് വിലരീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.ജാസ്മിന്റെ കുടുംബത്തിൻറെ അഭിമുഖവും വൈകാതെ പുറത്തുവന്നിരുന്നു. ജാസ്മിന്റെ പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഉടനടി സർജറി വേണമെന്ന് ജാസ്മിനെ ഹൗസിൽ അറിയിച്ചിരുന്നു.
അതിനുശേഷം ജാസ്മിനും അച്ഛനും തമ്മിലുള്ള സംഭാഷണം പ്രേക്ഷകരെ കാണിക്കാത്തത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും ഉണ്ടാക്കിയിരുന്നു.ജാസ്മിന്റെ പിതാവ് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ മുൻപ് വിവാഹം കഴിക്കാനിരുന്ന യുവാവിനെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും പരാമർശിച്ചിരുന്നു.
ഈ കഴിഞ്ഞ ഡിസംബർ മാസത്തിൽ ജാസ്മിൻ വിവാഹിതയാകേണ്ടിയതായിരുന്നു.പക്ഷേ ആ വിവാഹം ചില കാരണങ്ങളാൽ മുടങ്ങിപ്പോയി. ഇത് പൊളിച്ചടുക്കി കൊണ്ട് ജാസ്മിന്റെ വിവാഹം ചെയ്യാനിരുന്ന വ്യക്തി സമൂഹമാധ്യമത്തിൽ എത്തുകയും ചെയ്തു.
മുന്ന എബ്രഹാം എന്ന വ്യക്തിയുമായിട്ടാണ് ജാസ്മിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തന്റെ കുടുംബത്തിൻറെ പേര് ഇതിലേക്ക് വലിച്ചെഴക്കേണ്ട ആവശ്യമില്ലെന്നും ചില സാമ്പത്തിക കാരണങ്ങൾ കൊണ്ടായിരുന്നു താൻ വിവാഹം ഡിസംബറിൽ വേണ്ടാന്ന് വെച്ചതെന്നും അതിനുശേഷം സാമ്പത്തികമായി മെച്ചപ്പെട്ടതിനുശേഷം വിവാഹം നടത്താമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു എന്നും ഇതിനിടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് ആ ബന്ധം പിരിയേണ്ടി വന്നതെന്ന് മുന്ന യൂട്യൂബിലൂടെ പറഞ്ഞു.