കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തൻറെതായ സാന്നിധ്യം ഉറപ്പിച്ച് താരമായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ. ഇതിന് മുൻപേ താരം ബാലതാരമായും മറ്റും ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വളരെ മികച്ച അഭിനയമായിരുന്നു താരം എപ്പോഴും കാഴ്ചവെച്ചു കൊണ്ടിരുന്നത്. ചെറിയ വേഷങ്ങളിൽ ആയിരുന്നു കൂടുതലും താരത്തെ കണ്ടിട്ടുള്ളത്. പിന്നീട് നാദിർഷയുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമയിലെ സ്ഥാനം ഉറപ്പിക്കുന്നത്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ മികച്ച തിരക്കഥാകൃത്തായി പ്രകടനം നടത്തി.
വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ഒരുമിച്ചായിരുന്നു അമർ അക്ബർ അന്തോണിയുടെ കഥയെഴുതിയത്. മികച്ചൊരു പ്രമേയത്തിലുള്ള ചിത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. അതിനുശേഷമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാക്കി കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രം നാദിർഷ ചെയ്യുന്നത്. പലരും തന്നെ പൊക്കമില്ലാത്തതിന്റെ പേരിൽ ആശ്വസിപ്പിക്കാറുണ്ട്. എന്നാൽ സ്വയം താനൊരു പൊക്കം കുറവുള്ള വ്യക്തിയാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. നമ്മുടെ സമൂഹത്തിൽ എല്ലാവരുടെയും ഉള്ളിൽ അടങ്ങിയിരിക്കുന്ന അസൂയ എന്നതു കൊണ്ടു തന്നെ ആ രീതിയിലാണ് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ കഥയും താനെഴുതിയത്.
ഒരുതരത്തിലും ഒരു രീതിയിലും ആരോടും തന്നെ അസൂയ ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ എനിക്ക് പൊക്കമില്ല നിറമില്ല എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഏതൊക്കെ ആയാലും ശരി ചിലരുടെ ആശ്വസിപ്പിക്കൽ ഉണ്ട്. അവരുടെ വിഷമം എന്നാൽ എനിക്ക് നീളമില്ലാത്തത് തന്നെയാണ്. അച്ഛനമ്മമാർക്കൊപ്പം എനിക്കുണ്ട് നീളം എനിക്ക് അത് അല്ലേ വരികയുള്ളൂ. എന്നാൽ എനിക്ക് ഒരാളോട് അസൂയതോന്നിയ ഒരു കാലം എനിക്കുമുണ്ടായിരുന്നു. ചോക്ലേറ്റ് ഹീറോ ആയിരുന്ന ചാക്കോച്ചനെ പെൺകുട്ടികൾ പ്രണയിക്കുന്നത്. ആ സൗന്ദര്യത്തിന്റെ കാര്യത്തിൽ ആ സമയത്ത് തോന്നിയത് അല്ലാതെ അതിനുശേഷം പിന്നെ എനിക്ക് അങ്ങനെയൊരു ചിന്ത പോലും മനസ്സിൽ ഉണ്ടായിട്ടില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്.എനിക്ക് ആ കാര്യത്തിൽ മാത്രം അന്ന് ചക്കൊച്ചനോട് അസൂയ തോന്നിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ അങ്ങനെ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ