സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നതാരമാണ് സണ്ണി വെയിൻ. അഭിനയ ജീവിതത്തിൽ പടികൾ നടന്നു കയറുമ്പോൾ കൂട്ടായി ഭാര്യ രഞ്ജിനിയും ഒപ്പമുണ്ട്. രഞ്ജിനിയും കലാരംഗത്ത് വളരെ സജീവമായ വ്യക്തിയാണ്. രഞ്ജിനിയുടെ ഡാൻസ് പെർഫോമൻസുകൾ വിവിധ ചാനൽ പരിപാടികളിൽ ആയി വന്നിട്ടുമുണ്ട്. നൃത്തത്തിലും സിനിമയിലുമായി ഇരുവരും സജീവമായി പ്രവർത്തിക്കുകയാണ്.പക്ഷേ സോഷ്യൽ മീഡിയയിലോ പൊതു ഇടങ്ങളിലോ ഇരുവരും നേരിട്ട് എത്താറില്ല.നിങ്ങൾ തമ്മിൽ വേർപിരിഞ്ഞൊ എന്ന ചോദ്യങ്ങൾ കുറേക്കാലമായി തങ്ങൾ കേൾക്കാറുണ്ടെന്ന് രഞ്ജിനി ഇപ്പോൾ പറയുന്നു.
ഇപ്പോൾ ഇതാ ആരാധകരുടെ ആ സംശയത്തിന് താരപത്നി മറുപടി നൽകുകയാണ്. രണ്ടുപേർക്കും ഒരുപാട് തിരക്കുകൾ ഉണ്ട്.കലാരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ ആയതുകൊണ്ട് തന്നെ രണ്ടുപേർക്കും അതിൻറെതായ തിരക്കുകളും വരാറുണ്ട്. ഒരിക്കലും ഭാര്യ എന്ന അഡ്രസ്സിൽ അറിയപ്പെടാൻ താൻ ആഗ്രഹിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതം ആരാധകരെ കാണിക്കാൻ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണ് ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാത്തത്. വലിയ രീതിയിലുള്ള എക്സ്പ്ലോഷർ തങ്ങളുടെ ജീവിതത്തിന് കൊടുക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ് പൊതു ഇടങ്ങളിൽ പോലും തങ്ങൾ ഒരുമിച്ച് എത്താറില്ല.
ഒരുമിച്ച് കാണാറില്ലാത്തതുകൊണ്ട് തന്നെ പലരും വിവാഹം മോചനത്തിന്റെ വക്കിൽ ആണോ എന്നൊക്കെ ചോദിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ചോദ്യങ്ങൾ വരുന്നത് കുറവാണ്. ചിലപ്പോൾ ഇതെങ്ങനെ ഒഴിവാക്കി വെച്ചിരിക്കുന്നത് കൊണ്ടായിരിക്കാം എന്ന് രഞ്ജിനി അഭിമുഖത്തിലൂടെ പറയുന്നു.