മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി താരമാണ് നടി മഹിമ നമ്പ്യാർ. മലയാളത്തിൽ താരത്തിന്റെ പുറത്തിറങ്ങിയ ആർ ഡി എക്സ് എന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയിരുന്നു.
മിനി എന്ന കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ച ഒന്നായിരുന്നു. ഒരു അഭിമുഖത്തിലൂടെ താരത്തിന്റെ പേര് മാറ്റിയത് ന്യൂമറോളജി പ്രകാരമാണെന്ന് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. കരിയറിൽ ഉയർച്ച ഉണ്ടാകാൻ വേണ്ടിയാണ് പേരിനൊപ്പം നമ്പ്യാർ എന്ന് കൂടി ചേർത്തതെന്നും താരം വ്യക്തമാക്കി.
അതോടൊപ്പം യഥാർത്ഥ പേര് ഗോപിക എന്നാണെന്നും കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്തൊക്കെ ഗോപിക എന്ന് തന്നെയായിരുന്നു സ്ക്രീൻ നെയിം. പിന്നീട് ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ്പേര് മാറ്റിയത്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ഒക്കെ ന്യൂമറോളജി നോക്കുന്ന ശീലങ്ങൾ ഉണ്ടെന്നും അങ്ങനെയാണ് എം എന്ന അക്ഷരം തനിക്ക് നല്ലതാണെന്ന് പറയുകയും ഒടുവിൽ മഹിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. രണ്ടുപേര് ഉണ്ടെങ്കിൽ കരിയറിന് വളർച്ച ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ടാണ് ഒപ്പം നമ്പ്യാർ എന്നുകൂടി ചേർത്തത്.
ഇപ്പോൾ 11 വർഷമായി ഈ പേര് കൊണ്ടുനടക്കുകയാണ്. ആ പേര് വന്നതിനുശേഷം തന്റെ കരിയറിൽ വളർച്ച ഉണ്ടായി എന്നും താരം ഒരു ആഭിമുഖത്തിലൂടെ വെളിപ്പെടുത്തി.മലയാളത്തിലും തമിഴിലുമായി താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഒരുക്കുന്നത്. ഷൈൻ നിഗത്തിന്റെ നായികയാവുന്ന താരത്തിന്റെ മലയാള ചിത്രം അടുത്തിടെ അനൗൺസ് ചെയ്തിരുന്നു.