ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെയും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന ചിത്രത്തിൽ ദിലീപിൻറെ സഹോദരിയുടെ വേഷത്തിൽ ആയിരുന്നു മഹിമ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പക്ഷേ മലയാളത്തിന് കഴിഞ്ഞും താരത്തെ സ്വീകരിച്ചത് തമിഴകം ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് തമിഴ്നാട്ടിൽ ഉള്ളത്. തമിഴ്നാട്ടിൽ നിരവധി ചിത്രങ്ങളുടെയും ഭാഗമാകാൻ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു. സാട്ടേയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
ഇപ്പോഴിതാ ഭാവി പങ്കാളിയെ കുറിച്ച് താരം ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്. വിവാഹത്തിന് തനിക്ക് പ്രായം ഒരു പ്രശ്നമല്ലന്നും തന്നെക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിലും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പക്ഷേ തീരെ ചെറുതാവാതിരുന്നാൽ നന്നായിരുന്നു എന്നും താരം പറഞ്ഞു. തന്നെ നോക്കുന്ന ഒരാൾ ആയിരിക്കണമെന്നും അല്ലാതെ വലിയ നിർബന്ധങ്ങൾ ഒന്നും ഇല്ലെന്നും ജീവിതം അലങ്കോലമായ ആളാവരുത് എന്നായിരുന്നു മഹിമ അറിയിച്ചത്. എപ്പോഴും കൂടെ നിൽക്കുന്ന ആളെ ആണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ വർക്ക് ഹോളിക് എന്നായിരുന്നു മഹിമയുടെ മറുപടി.
നടിക്ക് സമൂഹമാധ്യമത്തിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഈയടുത്ത് പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധിനേടിയത്. മലയാളത്തിൽ ഏറ്റവും ഒടുവിലായി അഭിനയിച്ചത് ഷൈൻ നിഗത്തിനായി ആർ ഡി എക്സ് എന്ന ചിത്രമായിരുന്നു.