സമൂഹമാധ്യമങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ അഭിരാമിയും പിന്നണിഗാന രംഗത്ത് സജീവമാണ്.അതിലുപരി ഒരു ബിസിനസ് സംരംഭക കൂടിയാണ്. എറണാകുളത്ത് താരം ഹോട്ടൽ ബിസിനസ് ആരംഭിച്ചത് അടുത്തിടെയാണ്. അതിനുശേഷം ഹോട്ടലിലെ വിശേഷങ്ങളും സംഗീത വിശേഷങ്ങളും ഒക്കെ അഭിരാമി പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഈ അടുത്താണ് താരം കുക്കിംഗ് വീഡിയോകൾ പ്രേക്ഷകർക്കായി പങ്കുവെച്ചു തുടങ്ങിയത്. അതിനിടയ്ക്ക് ഒരു സങ്കടപ്പെടുത്തുന്ന വാർത്ത കൂടി പുറത്തുവന്നു.
മിക്സി പൊട്ടിത്തെറിച്ച് താരത്തിന്റെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നതായിരുന്നു ആ വാർത്ത. താരം സമൂഹമാധ്യമത്തിലൂടെ വാർത്ത പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ കൈകൾക്ക് അപകടം ചെയ്തു എന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശ്വാസവാക്കുകൾക്കും നന്ദിയുണ്ടെന്ന അഭിരാമി തന്നെ പറയുന്നു. പൂർവാധികം ശക്തിയോടു കളുടെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇനിയും എത്തുമെന്ന് അറിയിച്ചു.
അപകടവാർത്ത പങ്കുവെച്ചതിന് പിന്നാലെ ചിലർ കുറ്റപ്പെടുത്തുകയും കളിയാക്കിയും തനിക്ക് അങ്ങനെ തന്നെ വേണം എന്നൊക്കെ പറഞ്ഞ് രംഗത്ത് വന്നിരുന്നു.അവരോട് തനിക്കൊന്നും പറയാനില്ല എന്നും തന്റെ അപകടാവസ്ഥയിൽ തന്നോടൊപ്പം ചേർന്നിരുന്നവരോട് എന്നും നന്ദിയുണ്ടെന്നും അഭിരാമി കൂട്ടിച്ചേർത്തു. അതോടൊപ്പം കൈകളുടെ ഭംഗിയൊക്കെ നഷ്ടപ്പെട്ടു പോയെന്നും പക്ഷേ അതൊക്കെ തിരിച്ചുപിടിക്കാം, ശരീരത്തിൽ അല്ല കാര്യം മനസ്സിലാണ് നന്മ വേണ്ടതൊന്നും അഭിരാമി പറഞ്ഞു.