സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയെടുത്ത കൊച്ചു മിടുക്കിയാണ് ആവണി എന്ന ആവൂസ്. ആവണിയുടെ അമ്മയും ആവണിയും ഒരുമിച്ച് ചെയ്യുന്ന വീഡിയോകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുക്കാറുള്ളത്. കുട്ടികൾക്ക് പ്രിയങ്കരം ആകുന്ന കണ്ടന്റുകളാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലും അതുപോലെതന്നെ യൂട്യൂബിലും ഈ കുടുംബം സജീവമാണ്. ടിക് ടോക് ആരംഭിച്ചപ്പോഴാണ് താരങ്ങൾ കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയത്. ഒരുപാട് കോമെഡി വീഡിയോകൾ ചെയ്തായിരുന്നു ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് ആണ് യൂട്യൂബിലേക്ക് ഇൻസ്റ്റഗ്രാമിലേക്കും എത്തിയത്.
വിജയി കേന്ദ്ര കഥാപാത്രമായ ലിയോ എന്ന ചിത്രത്തിലെ തകർപ്പൻ ഗാനത്തിന് അടുത്തിടെ ആവണി ഡാൻസ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരണവുമായാണ് അമ്മ ഇപ്പോൾ രംഗത്തെത്തിയത്.
അമ്മയുടെ വാക്കുകൾ ഇങ്ങനെ:
മകൾ ഡാൻസ് വീഡിയോയില്‍ വളരെ മാന്യമായിട്ടാണ് വസ്ത്രം ധരിച്ചത്. ഉള്ളില്‍ ഒരു പെറ്റിക്കോട്ടും, അതിന്റെ മുകളില്‍ ടോപ്പും ആയിരുന്നു ധരിച്ചിരുന്നത് ‘പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചുകൊടുക്ക്’ എന്ന് പറഞ്ഞ് ഒരു സ്ത്രീ കമന്റ്മായി വന്നു. പത്ത് വയസ്സിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാറ്റം വരുന്നത് സ്വാഭാവികമായ കാര്യങ്ങളാണ്. അത് എനിക്കും എന്റെ അമ്മയ്ക്കും കമന്റിട്ട സ്ത്രീക്കും അവരുടെ മക്കള്‍ക്കും ഈ മാറ്റങ്ങൾ വന്നിട്ടുണ്ടാവും. അവള്‍ കളിച്ച ഡാന്‍സ് നോക്കുന്നതിന് പകരം, എന്റെ മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകൾ പോയതെന്ന് പറഞ്ഞു കൊണ്ടായിരുന്നു അമ്മയുടെ പ്രതികരണം. വളരെ മാന്യമായി മാത്രമേ ഇത്രയും കാലമായും വീഡിയോ ചെയ്തിട്ടുള്ളൂ. മാന്യമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കുകയുള്ളൂ. എന്നിട്ടും ഇത്തരത്തിലുള്ള വിമർശനങ്ങൾ കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങൾ വന്നാൽ തങ്ങൾ ഈ വീഡിയോ ചെയ്യുന്നത് നിർത്തുകയെ തരമുള്ളൂ എന്നും അമ്മ കൂട്ടിച്ചേർത്തു.