അഭിനേതാവും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 58 വയസായിരുന്നു. മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളും ഹാസ്യ താരമായും സഹതാരമായും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഹനീഫ് മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ്.
കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി താരമായാണ് ഹനീഫ് ഉയർന്നുവന്നത്. അപ്രതീക്ഷിതമായാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ ഒടുവിൽ കലാഭവനിൽ എത്തിച്ചത്. അതിനുശേഷം ആണ് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്.
എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് അന്തരിച്ച ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്യുകയായിരുന്നു.അതിനിടയ്ക്കാണ് നാടകവേദികളിൽ സജീവമാകുന്നത്. നാടകത്തിലൂടെ കലാഭവനിലേക്ക് എത്തുകയായിരുന്നു. പിന്നീട് കലാഭവൻ റൂട്ടിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി സജീവമായി പങ്കെടുത്തു. 1991ൽ മിമിക്സ് പരേഡ് എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചത്.പിന്നീട് ഒരുപാട് നല്ല ചിത്രങ്ങൾ അവസരം ലഭിച്ചു. ദിലീപ് കേന്ദ്ര കഥാപാത്രമായ ഈ പറക്കും തളികയിലെ മണവാളന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ തേടിയെത്തി. മലയാള സിനിമയിലെ പ്രമുഖർ അടക്കം താരത്തിന് ആദരാഞ്ജലികളും ആയി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.