in

ഇപ്പോഴും സ്വീറ്റ് 17 ആണ് !!! അശ്വതിക്ക് ആശംസകളുമായി യൂട്യൂബ് ലോകം

Still sweet at 17!!! The YouTube world sends its wishes to Ashwathi.

ബ്യൂട്ടി ബ്ലോഗുകളും മേക്കപ്പ് ടിപ്പുകളും ലൈഫ് സ്റ്റൈലും ഒക്കെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്ന ഇൻഫ്ലുവൻസറാണ് അശ്വതി. അസ്‌വി മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് അശ്വതി മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായത്. യൂട്യൂബ് മലയാളികൾക്കിടയിൽ സുപരിചിതമാകുന്നതിന് മുൻപ് തന്നെ അശ്വതി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പക്ഷേ യൂട്യൂബ് ലോകത്തായിരുന്നു താരം ഏറെയും ശ്രദ്ധ കൊടുത്തിരുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് അശ്വതി മലയാളികൾക്കിടയിൽ പ്രിയങ്കരിയായ ബ്ലോഗർ ആയി മാറിയത്. പിന്നാലെ തന്നെ സൗഭാഗ്യങ്ങളും അശ്വതിയെ തേടിയെത്തി. 10ലക്ഷത്തിലധികം കാഴ്ചകാരുമായി അശ്വതിയുടെ ചാനൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മലയാളക്കരയിലെ ഓരോ പെൺകുട്ടിക്കും അശ്വതിയെ പരിചിതമാണ്.

ഗോവയിൽ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയ അശ്വതി പങ്കുവയ്ക്കുന്ന കണ്ടൻറുകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുക്കാനുള്ളത്. താരത്തിന്റെ മേക്കപ്പ് വീഡിയോകൾക്കാണ് ആരാധകർ അധികവും. അശ്വതിയുടെ സംസാരശൈലിയും ഇഷ്ടപ്പെടുന്നവർ അനവധിയാണ്. ഭർത്താവും മകളും സന്തുഷ്ട കുടുംബം നയിക്കുന്ന അശ്വതിക്ക് നെഗറ്റീവ് കമന്റുകളും താരതമ്യേനെ കുറവാണ്.

ഇപ്പോഴിതാ 34 ആം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. പിറന്നാൾ വിശേഷം അശ്വതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അശ്വതിക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റുകളിൽ അധികവും താരത്തിന്റെ താരത്തിന് 34 വയസ്സ് ഒരിക്കലും തോന്നിക്കില്ല എന്ന് തന്നെയായിരുന്നു. വളരെ ചെറുപ്പം ആയിരിക്കുന്നുവെന്നും എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കണമെന്ന് ആരാധകർ കമൻറുകൾ നൽകി.

Written by amrutha

Vincy Aloysius changing her name.

വിൻസി അലോഷ്യസ് പേരുമാറ്റി : മാറ്റത്തിന് ചിന്തിപ്പിച്ചത് മമ്മൂട്ടിയാണെന്ന് നടി

Anupama Parameshwaran's Instagram Post

ഷൂട്ടിംഗ് ഇടവേളയിൽ വാഴച്ചാലിൽ അടിച്ചുപൊളിച്ച് അനുപമ!!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ