ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതി, മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റമ്പാൻ’. ചിത്രത്തിലൂടെ നടി ബിന്ദുപണിക്കരുടെ മകൾ കല്യാണി പണിക്കർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. മോഹൻലാലിന്റെ മകളായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രവും കല്യാണിയുടെതാണ് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിൻറെ ടൈറ്റിൽ ലോഞ്ചിനടി ആയിരുന്നു കല്യാണിയെ ചെമ്പൻ വിനോദ് ഇൻട്രൊഡ്യൂസ് ചെയ്തത്. മാസ് എന്റർടെയ്നറാണ് ചിത്രം എന്ന് ടൈറ്റിൽ ടീസർ പ്രേക്ഷകർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച്, മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് മോഷൻ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
ഏറെക്കാലമായി കല്യാണിയുടെ സിനിമ പ്രവേശനത്തിനെ കുറിച്ച് ആരാധകർ ചോദിക്കുന്നുണ്ട്. മകൾക്ക് അഭിനയിക്കാൻ താല്പര്യമില്ല എന്നായിരുന്നു ബിന്ദു പണിക്കരും സായികുമാറും അന്ന് വെളിപ്പെടുത്തിയത്.എന്നാൽ നല്ലൊരു അവസരം വന്നാൽ സിനിമയിലേക്കുള്ള അവസരം തട്ടിക്കളയില്ലെന്ന് കല്യാണി പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹൻലാലിൻറെ മകളായി തന്നെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഒരു മിനിറ്റെങ്കിലും മോഹൻലാൽ സാറിൻറെ മകളായി അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണെന്ന് കല്യാണി വേദിയിൽ വച്ച് പറഞ്ഞു. തനിക്കൊപ്പം നിൽക്കുന്ന അച്ഛനും അമ്മയ്ക്കും എല്ലാവർക്കും ഒരുപാട് നന്ദിയുണ്ടെന്നും നിങ്ങളുടെ പ്രതീക്ഷയ്ക്ക് തനിക്ക് അഭിനയിക്കാൻ സാധിക്കുമെന്നും കല്യാണി വേദിയിൽ കൂട്ടിച്ചേർത്തു.
2024 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയേറ്ററിൽ എത്തുകയും അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമാകും ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുക.