സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ പെണ്‍ കുട്ടിയാണ് ഹനാന്‍. മീന്‍ കച്ചവടം നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരിടയ്ക്ക് ശ്രദ്ധ നേടിയിരുന്നു. നാളുകള്‍ക്ക് മുമ്പ് വാഹനാ പകടത്തില്‍ പരുക്കേറ്റിരുന്നു . വര്‍ക്കൗട്ടിലൂടെ തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ഇപ്പോൾ താരം. അടുത്തിടെ ഒരു അഭിമുഖത്തിൽ ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുള്ള കാര്യം ഹനാൻ സൂചിപ്പിച്ചിരുന്നു. അറേഞ്ചഡ് വിവാഹം ആണോ പ്രണയ വിവാഹമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഷെയ്‌ന് ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹമെന്നും ഷെയ്ന്‍ ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ച്ഡും എന്നും ഹനാന്‍ തമാശയായി പറഞ്ഞിരുന്നു.
സ്വവർഗാനുരാഗത്തെ കുറിച്ചും ഹനാൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. സ്വവർഗാനുരാഗം ശരിയാണെന്നും, അവർ തമ്മിലുള്ള സ്നേഹം നമ്മൾ മനസിലാക്കണമെന്നും ഹനാൻ പറയുന്നു. സ്വന്തം പാർട്ട്ണർ ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്നതൊക്കെ അവരവരുടെ താൽപ്പര്യം മാത്രമാണെന്നും, ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും കൈകടത്തേണ്ട ആവശ്യമില്ലെന്നും ഹനാൻ പറഞ്ഞു.
ഹനാന്റെ വർക്ക്ഔട്ട് വീഡിയോ വൈറലായിരുന്നു. ഹനാന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപാട് മാറിപ്പോയല്ലോ എന്നാണ് കാണുന്നവരൊക്കെ പറയുന്നത്. ജീവിത പ്രതിസന്ധികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഒരു വിശ്വാസം ആദ്യം മുതൽ തന്നെ ഹനാന്റെ കൈമുതൽ ആയിരുന്നു. ആ വിശ്വാസത്തിലൂടെ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഹനാൻ ശ്രദ്ധ നേടിയത്. വീൽ ചെയറിൽ നിന്ന് സ്വന്തം ആത്മബലം കൊണ്ട് എഴുന്നേറ്റ് നിന്ന് ഹനാൻ ഇപ്പോൾ ജിമ്മിൽ അനായാസം വർക്ക്ഔട്ട് ചെയ്യുകയാണ്.