in

എന്റെ കരിയര്‍ മാറ്റിമറിച്ചത് ബിക്കിനി ഫോട്ടോഷൂട്ട്‌ : മനസ് തുറന്ന് ജാനകി

Janaki Sudheer is sharing something about her career

മോഡലിംഗിലൂടെ കരിയർ ആരംഭിച്ച പിന്നീട് സീരിയലുകളും സിനിമയും ചെയ്ത് പ്രേക്ഷകശ്രദ്ധനേടിയ താരമാണ് ജാനകി സുധീര്‍. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ജീവിതകഥ പ്രേക്ഷകരുടെയും മനസ്സുതുറക്കുകയാണ്. കരിയറില്‍ ബ്രേക്കായി മാറിയ ബിക്കിനി ഫോട്ടോ ഷൂട്ടിനെക്കുറിച്ചും താരം അഭിമുഖത്തിലൂടെ മനസ്സ് തുറന്നു സംസാരിച്ചു.

വെഞ്ഞാറമൂടാണ് നടിയുടെ വീട്,  സെറ്റില്‍ ചെയ്തിരിക്കുന്നത് കൊച്ചിയിലാണ്. അഭിനയവും മോഡലിംഗുമാണ് കൂടുതലും ചെയ്യുന്നത്. ചേച്ചിയും അമ്മയും അടങ്ങുന്നതാണ് നടിയുടെ കുടുംബം. 8 വര്‍ഷം മുന്‍പായിരുന്നു അച്ഛന്റെ മരണം, അതിനുശേഷം ആയിരുന്നു കൊച്ചിയിലേക്ക് താമസം മാറ്റിയത്.

വീട്ടിൽ അച്ഛന്റെ മദ്യപാനം കാരണം വീട്ടില്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല എന്നും പഠനത്തില്‍ അങ്ങനെ ശ്രദ്ധിക്കാനും പറ്റിയില്ലെന്നും,പ്ലസ് ടു വരെ ഒരു പരീക്ഷയും പഠിച്ചെഴുതിയിരുന്നില്ല, ഠനം കൊണ്ട് ഒന്നുമാവാന്‍ പോവില്ലെന്ന് തിരിച്ചറിവ് വന്നുവെന്നും  നടി പറയുന്നു.

മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നതിനിടയിലാണ് ഒരു ബിക്കിനി ഫോട്ടോ ഷൂട്ട്  നടി ചെയ്തത്. അത് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതിന് ശേഷം കുറേ അവസരങ്ങള്‍ വന്നു . കുറച്ച് എക്‌സ്‌പോസ്ഡും ബോള്‍ഡായിട്ടുള്ളതുമായ ക്യാരക്ടറുകളാണ് പിന്നീട് കൂടുതലും ലഭിച്ചത് എന്ന് നടി പറയുന്നു.ആ വന്നിരുന്ന ഓഫറുകളിൽ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസുണ്ടായിരുന്നു എന്നും പറയുന്നു.

അപ്പോഴാണ് ബിഗ് ബോസില്‍ നിന്നും വിളി വന്നത്. എന്നെ കൂടുതല്‍ ആളുകള്‍ അറിയണമെന്ന് തോന്നി, അങ്ങനെയാണ് ഷോയിലേക്ക് വരാൻ തീരുമാനിച്ചതെന്നും ജാനകി പറയുന്നു.

Written by amrutha

Actress Jyothi Sivaraman against abusive messages from social media

ഇതേതാ ഈ തള്ള, ഇത്തരം വസ്ത്രം ധരിച്ചാൽ അഡ്ജസ്റ്റ് ചെയ്യുന്നതിനെന്ത് പ്രശ്‌നം, മോശം അനുഭവം പറഞ്ഞ് നടി ജ്യോതി

Uppum Mulakum Fame Nisha Sarang Opens Up About A Fan From Tamil Nadu

തമിഴ്‌നാട്ടിൽ നിന്നൊരു പയ്യൻ അവന്റെ അമ്മ മരിച്ചു എന്ന് പറഞ്ഞ് വീട്ടിൽ വന്നു, മോൾ പേടിച്ച് കരയാൻ തുടങ്ങി, തുറന്നു പറഞ്ഞ് നിഷ സാരംഗ്