വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് സിനിമയിലും സീരിയൽ ലോകത്തും തന്റേതായ കഴിവ് തെളിയിച്ച താരമാണ് കവിത നായർ. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന കവിതയ്ക്ക് നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്.
അനുരാഗ ഗാനം പോലെ എന്ന ഏറ്റവും പുതിയ പരമ്പരയിൽ താരം മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടാൻ കവിതയ്ക്ക് സാധിച്ചത്. ഒരുപാട് അഭിമുഖങ്ങൾ ഒന്നും കവിത നൽകാറില്ല. സോഷ്യൽ മീഡിയയിൽ വിവാദങ്ങളും സൃഷ്ടിക്കാറില്ല. ചിത്രങ്ങൾക്കൊക്കെ നിരവധി ആരാധകരും ഉണ്ട്.
വിവാഹിതയായ കവിത വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായി തുടരുകയാണ്.
ഈയടുത്ത് ഒരു അഭിമുഖ താരം ജീവിതത്തിൽ സംഭവിച്ച വിഷമഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ്. അധികമാർക്കും അറിയാത്ത ഒരു സംഭവത്തെക്കുറിച്ച് ആയിരുന്നു കവിത അഭിമുഖത്തിൽ വിശദീകരിച്ചത്.
ബെൽസ് പാഴ്സി എന്ന രോഗം തന്നെ ബാധിച്ചിരുന്നുവെന്നും മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോയ അവസ്ഥ ഉണ്ടായിരുന്നു എന്നും ഒരുപാട് ഫിസിയോതെറാപ്പിയും ചികിത്സക്കും ശേഷമാണ് പഴയതുപോലെ മുഖം തിരിച്ചുകിട്ടിയതെന്നും താരം പറയുന്നു.വീട്ടുകാരുടെയും ഭർത്താവിന്റെയും സപ്പോർട്ട് ഒരുപാട് ഉണ്ടായിരുന്നുവെന്നും അങ്ങനെയാണ് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും കവിത അഭിമുഖത്തിലൂടെ മനസ്സ് തുറന്നു. ഈയടുത്തകാലത്ത് ബീന ആൻറണിയുടെ ഭർത്താവും നടനും ഡബ്ബിങ് ആർട്ടിസ്റ്റും ആയ മനോജ് കുമാറിനും ഇതേ രോഗാവസ്ഥ പിടിപെട്ടിരുന്നു. പിന്നീട് ചികിത്സയിലൂടെയാണ് പഴയതുപോലെ മുഖം വീണ്ടെടുത്തത്.