in

ഏറ്റവും സന്തോഷവതി ആകുന്നത് അവൻ അടുത്തുള്ളപ്പോൾ : പ്രണയാതുരയായി അമേയ മാത്യു

Ameya Mathew Opens Up About Her Love

സോഷ്യൽ മീഡിയയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് അമേയ മാത്യു. കരിക്ക് വെബ് സീരീസിലൂടെയാണ് താരം മലയാളികൾക്കിടയിൽ പ്രിയങ്കരിയായത്.  ഒരൊറ്റ സീരീസിൽ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ട് നടി പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയായിരുന്നു.

ഫോട്ടോഷൂട്ടുകളിലൂടെയാണ് താരം ഏറ്റവും അധികം വൈറലായി മാറിയത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളുടെ ഏറ്റവും പ്രത്യേകത എന്തെന്നാൽ മലയാളത്തിലുള്ള ക്യാപ്ഷനുകളാണ് കൂടുതലും പങ്കു വയ്ക്കാറ്.  തമാശ നിറഞ്ഞ അടിക്കുറിപ്പുകൾ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഭാവി വരനായ കിരണിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു പോസ്റ്റ്.തൻറെ ഏറ്റവും വലിയ സന്തോഷം നിമിഷം എന്നത് കിരൺ അടുത്തുള്ളപ്പോഴായിരിക്കും എന്നായിരുന്നു താരം എഴുതിയത്.ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി വന്നത്.

ഈയടുത്തായിരുന്നു അമേയ വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.വിവാഹ നിശ്ചയം കഴിഞ്ഞതിനുശേഷം ആയിരുന്നു താരം ചിത്രങ്ങൾ പുറത്തുവിട്ടത്. വൈകാതെ കിരണിനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. കാനഡയിലാണ് ജോലി ചെയ്യുന്നത്. വൈകാതെ തന്നെ ഇരുവരും വിദേശത്തേക്ക് പോകുമെന്നും പറഞ്ഞു.

വിവാഹം എപ്പോഴാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹനിശ്ചയം ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്. ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ പോകുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

Written by amrutha

mahima nambiar in pink churidar

മിനിയെ കണ്ടാൽ ആർക്കും പ്രേമിക്കാൻ തോന്നും:  മഹിമ നമ്പ്യാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Actress Grace Antony on holiday in Europe

‘യൂറോപ്പിൽ അവധി ആഘോഷിച്ച് നടി ‘ ഗ്രേസ് ആന്റണി’….പണം പോയി പവർ വരട്ടേന്ന് ആരാധകർ..!!!