in

പരിനീതിയുടെ കഴുത്തിൽ മിന്നു ചാർത്തി ആം ആദ്മി പാർട്ടി നേതാവ് : ആശംസകളുമായി ബോളിവുഡ്

Parineeti Chopra-Raghav Chadha wedding

ബോളിവുഡിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത പരിമിതി ചോപ്ര വിവാഹിതയായി. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദയാണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ലണ്ടനിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നതും സുഹൃത്തുക്കളാകുന്നതും.പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. നടി അപ്പോൾ ബിസിനസ് പഠിക്കുകയായിരുന്നു.രാഘവ് എക്കണോമിക്സിൽ ആണ് ബിരുദം കരസ്ഥമാക്കിയത്.

ഒടുവിൽ ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.  താരങ്ങളുടെ വിവാഹ നിശ്ചയവും ഗംഭീരമായി ആഘോഷിച്ചു. ഇപ്പോൾ
സിനിമ രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചെറിയ ചടങ്ങിൽ ആയിരുന്നു വിവാഹവും സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ പരിനിതിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡിലെ നിരവധി സെലിബ്രിറ്റികളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ മനീഷ് മൽഹോത്രയായിരുന്നു വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് കളറും ഗ്രീൻ കളറും മിക്സ് ചെയ്തിട്ടുള്ള തീമിൽ ആയിരുന്നു വിവാഹ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗ്രീനും വൈറ്റും കളറിലുള്ള സ്റ്റോൺസ് വെച്ചുള്ള ആഭരണങ്ങൾ ആയിരുന്നു നടി വിവാഹ വസ്ത്രത്തിനൊപ്പം ധരിച്ചിരുന്നത്. വിവാഹത്തിൻറെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച് വരികളും ശ്രദ്ധേയമാകുന്നു.

കുറിപ്പ് : പ്രാതൽ മേശയിലെ ആദ്യത്തെ സംസാരം മുതൽ, ഞങ്ങളുടെ ഹൃദയം അടുത്തറിഞ്ഞു. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു.. ഒടുവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ആകാൻ സാധിച്ചതിൽ ഭാഗ്യം! പരസ്‌പരം നീ ഇല്ലാതെ ജീവിക്കാൻ ആവുമായിരുന്നില്ല..  എന്നെന്നേക്കുമായി പ്രണയം ഇപ്പോൾ ആരംഭിക്കുന്നു..

Written by amrutha

Basheer Bashi's Birthday Was Celebrated By Both His Wives Mashura And Suhana

ബി ബി കുടുംബത്തിൻറെ രാജാവാണങ്ങ്, ആശംസകൾ!!! സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായി ബഷീറിൻറെ ഭാര്യമാർ

‘കുട്ടിയുടുപ്പിൽ വീണ്ടും ഞെട്ടിച്ച് ‘ദേവിക സഞ്ജയ്’…ഫോട്ടോസ് കാണാം…!!!