മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഷെമി മാർട്ടിൻ. വിവാഹത്തിനുശേഷം മറ്റു നടിമാരെ പോലെ അഭിനയരംഗത്ത് നിന്നും മാറിനിന്ന ഷെമി വീണ്ടും സീരിയലിലൂടെ സജീവമാകാൻ ഒരുങ്ങുകയാണ്.
സീരിയലിൽ സജീവമാണെങ്കിലും സിനിമയിലേക്ക് എന്തുകൊണ്ട് വരുന്നില്ല എന്ന് ചോദ്യത്തിന് ഉത്തരവും ഷെമി നൽകുകയാണ്. സിനിമമേഖലയിൽ കാസ്റ്റിംഗ് കൗച് ഉണ്ടെന്നു കേട്ടതുകൊണ്ടാണ് വരാത്തതെന്ന് എന്ന് ഷെമി പറയുന്നു. അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിലും ചില എത്തിക്സിൽ നിന്ന് മാറാൻ സാധ്യമല്ലാത്തതുകൊണ്ടാണ് സിനിമ രംഗത്ത് ഒരു കൈ നോക്കാത്തതെന്നും താരം ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞു.
സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. അത് പലരും പറഞ്ഞ അനുഭവമുണ്ട്, അങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ അത് കട്ട് ഓഫ് ചെയ്യും. എനിക്ക് അതിന് ഡീൽ ചെയ്യാൻ അറിയില്ല, ചിലർ തന്ത്രപൂർവ്വം കാര്യങ്ങളെയൊക്കെ കൈകാര്യം ചെയ്യും. പക്ഷേ താൻ അത്രയ്ക്കും അതിൽ എക്സ്പെർട്ട് അല്ല. ചിലപ്പോൾ എനിക്ക് സിനിമയോട് അത്രയും ആഗ്രഹമില്ലാത്തത് കൊണ്ടാകാം. അല്ലെങ്കിൽ സിനിമയിൽ എന്തെങ്കിലും ആകാൻ കഴിയും എന്ന തോന്നൽ ഇല്ലാത്തതുകൊണ്ടാകാം അവസരങ്ങൾക്ക് ശ്രമിക്കാത്തത്. ബിഗ് സ്ക്രീനിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നതിനാൽ ഇതിനെയെല്ലാം അകറ്റി നിർത്താൻ ആ ഒരു സ്ട്രെസ്സിലൂടെ പോകുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും നടി പറയുന്നു.
സിനിമയിൽ കഷ്ടപ്പെടാൻ ഒക്കെ തയ്യാറാണ്, പക്ഷേ അത് വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആകരുതെന്ന് ആഗ്രഹമുണ്ടെന്നും സീരിയൽ നിന്ന് അത്തരത്തിലുള്ള അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും തൻറെ അടുത്തു മോശമായ രീതിയിൽ ആരും വന്നിട്ടില്ലെന്നും അതുകൊണ്ടാണ് സീരിയലിൽ തുടരുന്നുവെന്നും താരം പറയുന്നു