പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിലും അന്യഭാഷയിലുമായി താരം ഇപ്പോൾ തിരക്കുള്ള നടിയാണ്. താരത്തിന്റെ ഓണത്തിൻറെ ഏറ്റവും പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ താരം വ്യക്തമാക്കുകയാണ്.
പ്രേമം എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾതനിക്ക് അമ്മ ഒപ്പമുണ്ടായിരുന്നു എന്നും എന്നാൽ തമിഴ് സിനിമയിലേക്ക് പോയപ്പോൾ ഒറ്റയ്ക്കായിരുന്നു പോയതെന്നും ഉള്ളിൽ നല്ല പേടിയും ടെൻഷനും ഉണ്ടായിരുന്നുവെന്നും ആരോടും സംസാരിക്കാത്ത കുട്ടി എന്നതിനപ്പുറം പേടി മുഖത്ത് കാണിക്കാറില്ല എന്നും മഡോണ പറയുന്നു. സത്യത്തിൽ ആളുകളോട് സംസാരിക്കാൻ തനിക്ക് ഭയങ്കര പേടിയാണെന്നും ക്യാമറ തുടക്കം മുതലേ ശീലമായി കണ്ടു ശീലമായതുകൊണ്ട് അതിനോട് മാത്രം ഒരു ഭയമില്ല, അഭിനയം താനൊരു ജോലിയായിട്ടാണ് കാണുന്നതെന്ന് അതുകൊണ്ടുതന്നെ ഈ സ്വഭാവം ജോലിയെ ബാധിക്കാറില്ല എന്ന് മഡോണ പറയുന്നു.
വിജയ് സേതുപതി യോടൊപ്പം അഭിനയിച്ച കാതലും കടന്നുപോകും എന്ന ചിത്രത്തിന് ഒരുപാട് അംഗീകാരങ്ങൾ തേടിയെത്തിയിരുന്നു. പുരസ്കാരം ഉണ്ട് വരാമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ ഒരു കാരണങ്ങളും ഇല്ലാതെ നൊ പറഞ്ഞെന്നും എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചാൽ അറിയില്ലന്നും ഇപ്പോൾ ആലോചിക്കുമ്പോൾ ആ പുരസ്കാരമൊക്കെ വാങ്ങാമായിരുന്നു എന്ന് തോന്നുന്നുണ്ടെന്നും താരം പറയുന്നു.
ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിലിരിക്കാൻ ഇഷ്ടമാണെന്നും അഭിനയം ഇല്ലാതിരുന്ന കാലത്ത് ബാന്റുകളും ഒക്കെ ആയി തിരക്കുകൾ ആയിരുന്നു എന്നും ഇപ്പോൾ ഷൂട്ടിംഗ് ഇല്ലാതെ പറ്റില്ലന്നും താരം പറയുന്നു