കോഴിക്കോടിനെ ഇളക്കിമറിച്ചുകൊണ്ട് അഴകിന്റെ റാണിയായി സണ്ണി ലിയോണ്‍. കേരളക്കരയെ ഒട്ടാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഇത്തവണ ഓരോ പ്രേക്ഷകന്റെയും മനം കവർന്നത് കേരള വേഷത്തിൽ ആയിരുന്നു നടി കേരളത്തിൽ വന്നിറങ്ങിയത്. സൂപ്പർ ഹോട്ട് മോഡലായി സെൻസേഷനിൽ ആയ നടി ഓണക്കാലത്ത് കേരളത്തിൽ എത്തിയ ലുക്ക് കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം അമ്പരന്നു.
ഹോട്ട് മോഡലായ താരം സ്റ്റൈലിഷ് ലുക്കിൽ മാത്രമേ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളൂ. എന്നാൽ കോഴിക്കോട് സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് താരം സെറ്റ് സാരിയാണ് മുല്ലപ്പു ചൂടി പ്രേക്ഷകരുടെ മനം കവർന്നത്.
കസവ് സാരിയ്ക്ട് മനോഹരമായ ആഭരണങ്ങൾ ആയിരുന്നു താരം പെയർ ചെയ്തത്. ഡീപ്പ് വി ബാക്ക് നെക്ക് ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയത്.
തനി നാടൻ ലുക്കിലെത്തിയ താരം മലയാളത്തിൽ എല്ലാവർക്കും ഓണാശംസകൾ നൽകി. ശേഷിക്കുട്ടികൾക്ക് സംഘടിപ്പിച്ച പരിപാടിയിൽ അവർക്കൊപ്പം റാംപ് വാക്കും നടത്തിയായിരുന്നു താരം മടങ്ങിയത്. നിരവധി സുരക്ഷാസന്നാഹകൾക്കും ആയിരക്കണക്കിന് ജനങ്ങളുടെ ആർപ്പുവിളികളോടുകൂടിയായിരുന്നു സണ്ണി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.
താരത്തെ കണ്ടതോടെ ആരാധകർ ആർപ്പുവിളികളും തുള്ളിച്ചാട്ടവും ആരംഭിച്ചിരുന്നു. ഓഡിറ്റോറിയത്തിലെ ലൈറ്റ് ഓഫ് ചെയ്തു സ്റ്റേജിലേക്ക് കാർ എത്തിച്ചു കൊണ്ടായിരുന്നു താരത്തെ സദസ്സിലേക്ക് കയറ്റിയത്. അത്രയധികം ജനങ്ങളായിരുന്നു കോഴിക്കോടിൻറെ മണ്ണിൽ നടിയെ കാണാൻ തടിച്ചുകൂടിയത്.