in

സോഷ്യൽ മീഡിയ ആക്രമത്തിനിടയിൽ സന്തോഷം തേടി അമൃതയും മകളും ഗോവയിൽ

സമൂഹമാധ്യമങ്ങളിൽ മകളുമൊത്ത് ഗോവയിൽ യാത്ര പോയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഗായിക അമൃത സുരേഷ്.  സോഷ്യൽ മീഡിയയിലൂടെ വരുന്ന വിമർശനങ്ങൾക്കിടയിലൂടെ ഇടയിലാണ് താരം സന്തോഷം കണ്ടെത്താനായി മകൾക്കൊപ്പം ഗോവയിലെത്തിയത്. ഗോവയിൽ ഒരു സ്വകാര്യ റിസോർട്ടിൽ ആയിരുന്നു രണ്ടുപേരും താമസിച്ചത്.  റിസോർട്ടിന് അരികിലുള്ള ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ രണ്ടുപേരും യാത്ര നടത്തി സന്തോഷനിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്.

നിരവധി നല്ല കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. എന്തൊക്കെ വിമർശനങ്ങൾ വന്നാലും അമൃത വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് എന്നായിരുന്നു എല്ലാവരും കമൻറ് ബോക്സിൽ രേഖപ്പെടുത്തിയത്. ഇത്തവണത്തെ ഓണാഘോഷം താരകുടുംബത്തിന് ഇല്ലായിരുന്നു. അമൃത സുരേഷിന്റെ അച്ഛൻ മരച്ചിട്ട്  ഒരു വർഷമായിട്ടില്ല.  അതുകൊണ്ടുതന്നെ ഓണാഘോഷം കുടുംബത്തിനും ഉണ്ടായിരുന്നില്ല.

അടുത്തിടെ മകളുടെ പേരിൽ വന്ന സോഷ്യൽ മീഡിയ അറ്റാക്കിൽ അമൃത സുരേഷ് കേസ് വരെ നൽകിയിരുന്നു. സാധാരണ സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങൾ ഒക്കെ മൗനമാണ് അമൃത നൽകാറുള്ളത്. പക്ഷേ മകളുടെ പേരിൽ വരുന്ന പല വ്യാജവാർത്തകൾക്കും താരം പ്രതികരണം നടത്താറുണ്ട്. അടുത്തിടെ ദയ അശ്വതി എന്ന വ്യക്തിക്കെതിരെയും അമൃത നിയമനടപടിയുമായി മുന്നോട്ടു പോയിരുന്നു.

എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ പറയുന്നത് എപ്പോഴും ഈ സന്തോഷം ഉണ്ടാകട്ടെ എന്ന് തന്നെയാണ്. രണ്ടുപേരും  സന്തോഷമായിരിക്കാനും മകളുടെ ഓരോ ചുവടുവെപ്പ് അമൃത ഒപ്പമുണ്ടാകണമെന്നും മകൾക്ക് ധൈര്യം നൽകണമെന്നും രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു എന്നൊക്കെയായിരുന്നു കമന്റുകൾ.

Written by amrutha

സെറ്റ് സാരിയിൽ ഗ്ലാമർ ലുക്കിൽ ആര്യ ബാബു : ഫോട്ടോ ഷൂട്ട്

വിഷാദ മുഖവുമായി പൊതുവേദിയിൽ സാനിയ:  എന്തുപറ്റിയെന്ന് ആരാധകർ