in

നീലക്കണ്ണുകളാൽ മനംമയക്കുന്ന ഈ താരപുത്രിയെ മനസ്സിലായോ?

നീലക്കണ്ണുകളുള്ള തന്റെ സുന്ദരിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രിയപ്പെട്ട നായിക.  സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രവും ഈ ചിത്രത്തിലെ സുന്ദരിയുടെ അമ്മയും മലയാളികൾക്കു പ്രിയങ്കരിയാണ്.

ഹൃദയം തൊടുന്ന പെർഫോമൻസുകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത നടി മാധവിയുടെ മകളാണ് ഇത്. “ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി പ്രിസില അർപ്പണയ്ക്ക് 21 വയസ്സ് തികയുന്നു ഞങ്ങളുടെ അനുഗ്രഹവും ആശംസകളും അവൾക്ക് എല്ലായിപ്പോഴും ഉണ്ടാകും എന്നാണ് മാധവി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മാധവിയുടെയും ഭർത്താവ് റാൽഫ് ശർമയുടെയും മൂത്തമകളാണ് പ്രിസില.  രണ്ട് മക്കൾ കൂടി മാധവിക്കു ഉണ്ട്. വിവാഹിത ആയതിനുശേഷം മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം. പിന്നീട് അഭിനയരംഗത്തേക്ക് തിരികെ എത്തിയിട്ടില്ല.

ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു പ്രിസിലയുടെ ജീവിതത്തിലെ പുതിയൊരു വിശേഷവും താരം പങ്കുവെച്ചത്. ബിരുദ പഠനം പൂർത്തിയാക്കിയ മകൾക്ക് ഉന്നത പഠനത്തിന് സർവ്വകലാശാലകളിൽ നിന്നും ക്ഷണം ലഭിച്ച സന്തോഷമായിരുന്നു നടി പങ്കുവെച്ചത്.

എന്തായാലും നീലക്കണ്ണുള്ള ഈ സുന്ദരിക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരെ ലഭിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് സിനിമ രംഗത്ത് അരങ്ങേറ്റം നടത്തണമെന്നും ഈ സുന്ദരിയെ മലയാള സിനിമയ്ക്ക് വേണമെന്ന് ആരാധകർ കമന്റുകളിൽ രേഖപ്പെടുത്തി.

Written by amrutha

തായ്‌ലാൻഡിലെ ഫീഫി ദ്വീപിൽ ബീച്ച് വെയർ ലുക്കിൽ ഇഷാനി!!! ഫോട്ടോഷൂട്ട്

പുള്ളിമാൻ കിടാവേ സ്വർണ്ണമത്സ്യകന്യകേ!!!  ഹണിയോടൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും കൂട്ടി ആരാധകർ