സമൂഹമാധ്യമങ്ങളിൽ ഒരു ബോഡി ഷേമിങ്ങിനെ ഇരയാകുന്ന താരങ്ങൾ അനവധിയാണ്. ഇപ്പോഴിത സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് ഇൻസ്റ്റഗ്രാമിലൂടെ വന്ന മോശം കമന്റിന് താര പുത്രി മറുപടി രംഗത്തെത്തിരിക്കുകയാണ്. കഴിഞ്ഞദിവസം ആയിരുന്നു ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ സന്തോഷം താരപുത്രി പങ്കുവെച്ചത്. നിരവധി പേരായിരുന്നു ആശംസകൾ നൽകി രംഗത്തെത്തിയത്.
ഇതിനിടയ്ക്കാണ് ഒരാൾ വിമർശന കമൻറുകൾ നൽകിയത്. സാരി ധരിച്ചു നിൽക്കുന്ന ചിത്രം ആയിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ ചിത്രത്തിന് വന്ന കമൻറ് സ്ക്രീൻഷോട്ട് ആണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.
വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രം അല്ല സാരി എന്നായിരുന്നു വിമർശകന്റെ കമന്റ്.എന്നാൽ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദിയുണ്ടെന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങിൽ എല്ലാവരും അവരുടെ പാശ്ചാത്യ രീതിയുമായി ഇഴുതിച്ചേരാൻ ശ്രമിക്കുമ്പോൾ താനും എൻറെ സ്വന്തം നാടിൻറെ സംസ്കാരത്തിന് ചേരുന്ന വേഷം തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചു എന്നും മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് അധികം ആകുലപ്പെടേണ്ട ആവശ്യമില്ലെന്നും ഭാഗ്യ സുരേഷ് വിമർശകനും മറുപടി നൽകി.
“എൻറെ പാരമ്പര്യങ്ങളെ ഞാൻ ബഹുമാനിക്കാൻ പഠിക്കുന്നുണ്ട്. പരമ്പരാഗതമായ കേരള സാരി ധരിക്കാനാണ് ഞാൻ ഏറെ ആഗ്രഹിച്ചത്.ആ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരത്തെയും വസ്ത്രത്തെയും അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രദ്ധിക്കണം ഇതായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് എഴുതിയത്.