in

അമ്പാടികുട്ടനുമൊത്ത്  കേക്കു മുറിച്ച് വീണ നായർ!!! ജന്മദിനാഘോഷത്തിൽ പങ്കുചേർന്ന് സുഹൃത്തുക്കൾ

മലയാള ടെലിവിഷൻ പരമ്പരകളിലും ഒരുപിടി നല്ല സിനിമകളിലും അഭിനയിച്ച പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വീണാ നായർ. തട്ടിയും മുട്ടിയും എന്ന സീരിയലിലൂടെയാണ് വീണ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിയായത്. ടിവി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരത്തിന് സിനിമയിലും നിരവധി അവസരങ്ങൾ വന്നു. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ താരം സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്.

മിനിസ്ക്രീൻ ലോകത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് താരത്തിന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവസരം ലഭിക്കുന്നത്. മത്സരാർത്ഥിയായി വന്നശേഷം താരത്തിന് നിരവധി നെഗറ്റീവ് കമന്റുകളും വന്നിരുന്നു സൈബർ ആക്രമണം വന്ന സമയത്ത് താരത്തിന്റെ ദാമ്പത്യജീവിതവും തകിടം മറിഞ്ഞിരുന്നു.  താരത്തെ വിവാഹം കഴിച്ചത് ആർജെ ആയ അമാൻ ആയിരുന്നു. ഷോ അവസാനിച്ചശേഷം ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളും പുറത്തുവന്നു. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വീണ തൻറെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരുന്നു.

ഡിവോഴ്സ് ആയിട്ടില്ല എന്നും പക്ഷേ ഒരുമിച്ചല്ല താമസിക്കുന്നതെന്നും എപ്പോൾ വേണമെങ്കിലും തങ്ങളുടെ മകനുവേണ്ടി വീണ്ടും ഒരുമിക്കാം എന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത് താരത്തിന് ജന്മദിന ആഘോഷത്തിന്റെ വീഡിയോയാണ്. വീഡിയോയിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും മകനും ഒരുമിച്ച്  പിറന്നാളാഘോഷിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ കേക്ക് മുറിച്ച് കൊണ്ട് മകനും സുഹൃത്തുക്കൾക്കും നൽകി ഈ ഒരു വർഷം കടന്നുപോയി എന്നും വീണ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.  പിറന്നാൾ ആഘോഷത്തിന് വന്നെത്തിയ എല്ലാവർക്കും നന്ദി അറിയിച്ചിട്ടുമുണ്ട്.

View this post on Instagram

 

Shared post on

Adidas AG is a public multinational плюс headquartered in Germany and owned by its many shareholders around the world. Adidas stock is listed and freely Adidas AG is a public multinational headquartered in Germany and owned by it…

Written by amrutha

കാത്തിരിപ്പിന് വിരാമം!!! കുഞ്ഞു കൺമണിയെത്തിയ സന്തോഷത്തിൽ മിനിസ്ക്രീൻ താരം സ്നേഹ

വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കി സുരേഷ് ഗോപിയുടെ മകൾ : അഭിനന്ദനപ്രവാഹവുമായി സിനിമ പ്രേമികൾ