സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു അഭിനയത്രിയാണ് മാധുരി ബ്രഗാൻസ. നിരവധി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഈ താരം ജോസഫ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ ആധിപത്യം നേടിയത്. കന്നട സിനിമ മേഖലയിലും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
എൻറെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോസഫ് എന്ന സിനിമയിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ താരം, മോഹൻലാൽ നായകനായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമകളിൽ കൂടുതലും ശാലീന സുന്ദരിയായി എത്തിയിട്ടുള്ള ഈ താരം എന്നാൽ വ്യക്തിജീവിതത്തിൽ ഏറെ മോഡേൺ സ്റ്റൈലിൽ ആണ് കാണപ്പെടുന്നത്. തൻറെ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി തവണ താരം സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്.
അഭിനയരംഗത്തും മോഡലിങ്കിലും മാത്രമല്ല സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ആരാധകർക്കും വിമർശകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ സജീവമായ രീതിയിൽ അവർ നവമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. നവമാധ്യമഹാൻ കളിൽ ഏറെ ആരാധകരും താരത്തിനുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അവയെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.
സോഷ്യൽ മീഡിയയിലും ഇൻറർവ്യൂകളിലും തൻറെ അഭിപ്രായങ്ങളും നിലപാടുകളും ആർക്കും മുന്നിലും കൂസാതെ തുറന്നു പറയാൻ താരത്തിന് യാതൊരു മടിയും ഇല്ല. മുൻപ് വസ്ത്രധാരണത്തെക്കുറിച്ച് മാതിരി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
വയറു കാണുന്ന രീതിയിൽ സാരി ഉടുക്കാമെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്നാണ് താരം അന്ന് പറഞ്ഞത്. പുരുഷന്മാർക്ക് പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കാൻ സാധിക്കുമെങ്കിൽ സ്ത്രീകൾക്കും അതിന് കഴിയുമെന്നും പുരുഷന്മാർക്ക് വസ്തുനിഷ്ഠ ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ സ്ത്രീകൾ അത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല എന്നുമാണ് മാധുരി എന്ന് പറഞ്ഞത്.
ഇപ്പോൾ സമാനമായ ഒരു ചർച്ചയിലൂടെയാണ് താരം വീണ്ടും സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നത്. പുരുഷന്മാർക്ക് നെഞ്ച് കാണിച്ചു നടക്കാമെന്നുണ്ടെങ്കിൽ സ്ത്രീകൾ അത് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് താരം ഇപ്പോൾ പറഞ്ഞിട്ടുള്ളത്. ഏതായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനെ വിമർശിച്ചും ചൂടുപിടിച്ച് ചർച്ചകൾ നവമാധ്യമ ലോകത്തെ ഇന്ന് നടക്കുന്നുണ്ട്.