ഇന്ന് മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ ഒക്കെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക മോഹനൻ. 2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന്റെ ആദ്യ ചിത്രത്തിലെ നായകൻ ദുൽഖർ സൽമാൻ ആയിരുന്നു.
തുടർന്ന് നിർണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജോസ് അവാർഡ് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. 2016ൽ ഞാനു മട്ടു വരലക്ഷ്മി എന്ന കന്നട ചിത്രത്തിൽ അഭിനയിക്കുകയും 2018 ദി ഗ്രേറ്റ് ഫാദർ, നാളെ എന്നീ മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അതേ വർഷം തന്നെ പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രമായ ബിയോണ്ട് ക്ലൗഡ്സ് എന്ന ചിത്രത്തിൽ നായികയായി താരം എത്തുകയുണ്ടായി. 2019 പേട്ട എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മാളവിക ഇളയദളപതി വിജയിക്കൊപ്പം മാസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമായ മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വലിയതോതിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഛായഗ്രഹകൻ കെ യു മോഹനന്റെ മകളായ താരത്തിനെതിരെ പല ഘട്ടങ്ങളിലും സൈബർ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി.
ചിത്രത്തിലെ ഷൂട്ടിങ്ങിനിടെ ഒരു ഇന്റിമേറ്റ് സീൻ എടുത്തതിനെ പറ്റി മാളവിക പറഞ്ഞ വാക്കുകളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ആ രംഗം ചിത്രീകരിച്ചത് വളരെ രസകരമായിരുന്നുവെന്നും ഒരുപാട് ടേക്കുകൾ പോയെന്നും മാളവിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.
ക്രിസ്റ്റി സിനിമയിൽ അഭിനയിക്കുമ്പോൾ മാത്യുവിന്റെ കഥാപാത്രമായ ക്രിസ്റ്റിയെ കിസ്സ് ചെയ്യാൻ വരുന്ന ഒരു സീൻ ഉണ്ട്. അല്ലെങ്കിൽ കിസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന സീൻ ഉണ്ട്. കിസ് നടക്കുകയില്ലയോ എന്ന് നമുക്കറിയില്ല. അത് പടം കണ്ടാൽ അറിയാം. ആ സീൻ എടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓഫെർഡ് ആയിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു.
ഞാനും സ്ക്രീൻ കിസ് ചെയ്തിട്ടില്ല. കിസ്സ് ചെയ്യാൻ വരുമ്പോൾ ഒരു ഇന്റിമസി ഉണ്ടല്ലോ. അത് എടുത്തത് ഭയങ്കര തമാശയായിരുന്നു. ഒരുപാട് ടേക്ക് പോയെന്നാണ് മാളവിക പറഞ്ഞത്. നവാഗതനായ ആൽവിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി മാളവിക പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിൻറെ പ്രഖ്യാപനം വലിയതോതിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻറെ ചായാഗ്രഹണം നിർവഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം.