തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പൂജ ഹെഗ്ഡെ. തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ സജീവമായ താരം 2019 ൽ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിലെ രണ്ടാം റണറപ്പായിരുന്നു. തുടർന്ന് മെസ്കിന്റെ 2012 പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഖമുദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. പിന്നീട് തെലുങ്ക് ചിത്രങ്ങളായ മുകുന്ദ, ഓഗ ലൈല കോസം എന്നിവയിൽ അഭിനയിച്ചു.
2016 ഋതിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കരുടെ ഹിന്ദി ചിത്രമായ മോഹൻജദാരോ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ് പൂജ. തെലുങ്കിൽ രണ്ടര കോടിയാണ് താരം വാങ്ങുന്ന പ്രതിഫലം. എന്നാൽ ബോളിവുഡിൽ ഇതിൻറെ ഇരട്ടിയോളം താരം കൈപ്പറ്റാറും ഉണ്ട്.
മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ ചിത്രത്തിൽ അഭിനയിക്കുന്നതിനായി പൂജ തന്റെ പ്രതിഫലം കുറച്ചു എന്ന് റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ദുൽഖറിനെ നായകനാക്കി ഒരുങ്ങുന്ന തെലുങ്ക് പ്രണയകഥയുടെ പ്രതിഫലമാണ് പൂജ കുറച്ചിരുന്നത്. അല്ലു അർജുൻ നായകനായ അങ്ങ് വൈകുണ്ഠപുരം എന്ന ചിത്രത്തിലെ നായിക പൂജയായിരുന്നു. രണ്ട് അല്ലു അർജുൻ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ഏക താരം എന്ന അപൂർവ ബഹുമതിയും പൂജയ്ക്ക് ലഭിച്ചിരുന്നു.
ഇപ്പോൾ തെന്നിന്ത്യൻ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് താരം. അല്ലു അർജുൻ ചിത്രം അങ്ങ് വൈകുണ്ഠപുരത്തിൽ പൂജ അഭിനയിച്ച കഥാപാത്രത്തിന്റെ കാലുകളോട് നായകന് അടങ്ങാത്ത അഭിനിവേശമാണ്. ഇതിനെക്കുറിച്ച് ചോദ്യം ഉയർന്നപ്പോഴാണ് താരം തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയെപ്പറ്റി പറഞ്ഞത്.
സ്ത്രീകളുടെ പൊക്കിളിനോടും കുട്ടി ഉടുപ്പുകളോടും വല്ലാത്ത ഒരു അഭിനിവേശമാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് എന്നായിരുന്നു താരം പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം തൻറെ അഭിപ്രായം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള പ്രവണതയ്ക്കെതിരെ തുറന്നുപറച്ചിൽ നടത്തിയ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
പലപ്പോഴും നായകന് പ്രേമിക്കുവാനും ഒപ്പം ഡാൻസ് കളിക്കുവാനും മാത്രമുള്ള ഉപാധിയായിയാണ് പല നായിക കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നത്. കാമ്പുള്ള നായിക കഥാപാത്രങ്ങൾ വളരെ കുറച്ചു മാത്രമാണ് സിനിമയിലുള്ളതെന്നും പൂജ പറയുകയുണ്ടായി.
ഇതിനുമുമ്പും തെന്നിന്ത്യൻ സിനിമയിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന പ്രശ്നങ്ങളെപ്പറ്റി തുറന്ന നിലപാടും അഭിപ്രായങ്ങളുമായി പലതാരങ്ങളും രംഗത്ത് എത്തിയിരുന്നു. അക്കൂട്ടത്തിലാണ് പൂജയുടെ വാക്കുകളും ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. എന്തുതന്നെയായാലും സിനിമയിലെ സ്ത്രീകൾക്ക് എതിരെ നിലനിൽക്കുന്ന ഈ ഒരു പ്രവണത ശരിയല്ലെന്ന് ആണ് ആരാധകർ ഒന്നടങ്കം പറയുന്നത്.