ഇന്ത്യൻ ചലച്ചിത്രരംഗത്ത് ഇന്ന് അറിയപ്പെടുന്ന താരങ്ങൾ ഒരാളാണ് പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ മിസ് ഇന്ത്യ നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും കരസ്ഥമാക്കിയിരുന്നു. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരി കൂടിയാണ് പ്രിയങ്ക.
2001ൽ പ്രദർശനത്തിനെത്തിയ തമിഴൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. വിജയ് ആയിരുന്നു ചിത്രത്തിലെ താരത്തിന്റെ നായകൻ. അനിൽ ശർമ സംവിധാനം ചെയ്ത ദി ഹീറോ ലവ് സ്റ്റോറി ഓഫ് സ്പൈ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും താരം അരങ്ങേറ്റം നടത്തുകയുണ്ടായി.
2003ൽ പ്രദർശനത്തിന് എത്തിയ അന്താരാഷ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രിയങ്ക ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും താരത്തിന് ലഭിച്ചു. ശാന്തി ഓം,ഐത്രാഷ്, മുജ് സെ ശാദി കരോഗെ, ക്രിഷ്, ഡോൺ ദി ചേസ് ബീഗൻസ് എഗൈൻ,കമീനേ എന്നിവ താരം അഭിനയിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്.
2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും ഉണ്ടായിരുന്നു. ഇപ്പോൾ താരം പുറത്തിറക്കിയ അൺഫിനിഷ് എന്ന പുസ്തകത്തിൽ സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതകളെ പറ്റിയാണ് തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സംവിധായകൻ തന്നോട് അടി വ സ്ത്രം കാണിക്കുവാൻ ആവശ്യപ്പെട്ടു എന്നാണ് പ്രിയങ്ക പറയുന്നത്. നായകനും നായികയും ഇഴു കിച്ചേർന്ന് അഭിനയിക്കുന്ന രംഗമായിരുന്നു അത്. ഈ സന്ദർഭത്തിൽ തൻറെ അടി വ സ്ത്രം കാണിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടു.
തന്റെ സ്റ്റൈലിഷിനോട് പോലും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഞാൻ സംവിധായകനോട് ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ എന്തുവന്നാലും അടിവ സ്ത്രം വെളിപ്പെടുത്തണമെന്ന് ആയിരുന്നു അയാൾ പറഞ്ഞത്. പിന്നീട് ഞാൻ ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അതിനുശേഷം ഇതേ സംവിധായകൻ മറ്റൊരു ചിത്രത്തിൻറെ ലൊക്കേഷനിൽ എത്തി എന്നോട് മോശമായി പെരുമാറി എന്നും പ്രിയങ്ക വ്യക്തമാക്കുന്നു. അയാളുടെ സംസാരവും പെരുമാറ്റവും അന്ന് തന്നെ നന്നായി ചൊടിപ്പിച്ചു എന്നും താരം വ്യക്തമാക്കുന്നു. അന്ന് തനിക്ക് ഇത്തരത്തിൽ ഒരു സംഭവം നേരിടേണ്ടി വന്നപ്പോൾ ആ പ്രശ്നത്തിൽ നിന്ന് തന്നെ രക്ഷിച്ചത് സൽമാൻഖാൻ ആണെന്നാണ് പ്രിയങ്ക വ്യക്തമാക്കുന്നത്.
മലയാള സിനിമയിൽ നടക്കുന്ന കാ സ്റ്റിംഗ് കൗ ച് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെപ്പറ്റി പല താരങ്ങളും വ്യക്തമാക്കിയിരുന്നു. എങ്കിലും ബോളിവുഡിലും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നത് പ്രത്യേകിച്ച് സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നു എന്നത് സിനിമാ മേഖലയെ തെല്ലൊന്നുമല്ല ഇളക്കിമറിച്ചത്.
ഇത് കേട്ട് ആരാധകർക്കും അത്ഭുതം തന്നെയാണ് തോന്നിയിട്ടുള്ളത്. എന്തുതന്നെയാണെങ്കിലും പ്രിയങ്കയുടെ വാക്കുകൾ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. അത് മാത്രമല്ല നായികയായാലും സാധാരണ സ്ത്രീ ആയാലും പ്രതികരിക്കേണ്ടയിടത്ത് പ്രതികരിക്കുക തന്നെ വേണമെന്നാണ് താരത്തിന്റെ വാക്കുകൾക്ക് താഴെ വരുന്ന കമന്റുകളിൽ ആരാധകർ പറയുന്നത്.