ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് എസ്തർ അനിൽ. ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.
2013ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ താരം ശ്രദ്ധിക്കപ്പെട്ടു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിൽ നായികയായി ആദ്യമായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ അടക്കം എസ്തർ സജീവസാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. പ്രായത്തിൽ കവിഞ്ഞ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നു എന്നതാണ് താരത്തിന് എതിരെ പലപ്പോഴും ഉയരുന്ന വിമർശനം. തനിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് വലിയതോതിൽ തന്നെ താരം മറുപടി നൽകാറുണ്ട്.
മലയാളത്തിനു പുറമേ അന്യഭാഷകളിലും നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം തിളങ്ങിക്കഴിഞ്ഞു. മോഹൻലാൽ, ജിത്തു ജോസഫ് ചിത്രം ദൃശ്യം താരത്തിന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ചിത്രത്തിൻറെ അന്യഭാഷകളിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. അഭിനയവും മോഡലിംഗും ഒരുപോലെ തൻറെ കരിയറിന്റെ ഭാഗമാക്കിയ താരമാണ് എസ്തർ. സുഹൃത്തുക്കൾക്കൊപ്പം ഉള്ള മനോഹരമായ നിമിഷങ്ങൾ പോലും എസ്തർ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
തന്റെ ഫോട്ടോ ഷൂട്ടിന് ഇടയിൽ ഉണ്ടായ മണ്ടത്തരങ്ങളെപ്പറ്റി എസ്തർ മുൻപ് വ്യക്തമാക്കിയിരുന്നു. ഫോട്ടോഷൂട്ടിന് ഇടയുണ്ടായ അബദ്ധങ്ങളും മണ്ടത്തരങ്ങളും എല്ലാമാണ് താരം തൻറെ പോസ്റ്റിലൂടെ പങ്കുവെച്ചത്. ഏറ്റവും ഒടുവിലായി താരം പങ്കുവെച്ചിരിക്കുന്നത് പോണ്ടിച്ചേരിയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രമാണ്. ചബി ചീക്സ്, നല്ല ആഹാരം തന്നതിന് നന്ദി എന്നാണ് ചിത്രങ്ങൾക്ക് താഴെ താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
പതിവുപോലെ തന്നെ ചിത്രത്തിൽ ഗ്ലാമർ ലുക്കിൽ തന്നെയാണ് എസ്തർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ചിത്രവും പോസ്റ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്ന താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകർ വളരെ പെട്ടെന്നാണ് സ്വീകരിച്ചിട്ടുള്ളത്.
വിമർശനങ്ങളും പരിഹാസങ്ങളും ഒരു സൈഡിലൂടെ ഉയരുമ്പോഴും തന്റെ കരിയറിനെ പടുത്തുയർത്തുവാൻ ആണ് എസ്തർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കൊന്നും താരം വലിയ വില നൽകാറില്ല. ഒരു പരിധിവരെ അത് തള്ളിക്കളയുകയാണ് എസ്തർ ചെയ്യുന്നത്. ഒരു കാലഘട്ടത്തിൽ താരത്തിന്റെ വീട്ടുകാർക്കെതിരെ പോലും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
തനിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകുവാൻ താരം പലപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ വാക്കുകളും നിമിഷനേരം കൊണ്ട് ആളുകൾക്കിടയിൽ തരംഗമായി തീരാറുമുണ്ട്. എന്തുതന്നെയായാലും എസ്തറിന്റെ പുതിയ ലുക്കിനും ഗെറ്റപ്പിനുമായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.