2018ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് സിനിമ അഭിനയത്തിന് തുടക്കം കുറിച്ച് താരമാണ് ശ്രുതി ഹരിഹരൻ. ആ വർഷം തന്നെ ലൂസിയ എന്ന കന്നട ചിത്രത്തിലും താരം നായികയായി പ്രത്യക്ഷപ്പെടുകയുണ്ടായി. തുടർന്ന് 30ലധികം ചിത്രങ്ങളിൽ ശ്രുതി ഇതിനോടകം വേഷം കൈകാര്യം ചെയ്തു. തെക്ക് തെക്കൊരു ദേശത്ത്, സോളോ എന്നി മലയാള ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
മലയാളം, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലായി അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെ എന്നും സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടവ തന്നെയാണ്. താരം ഏറ്റവും കൂടുതൽ ചിത്രങ്ങൾ കൈകാര്യം ചെയ്തത് കന്നട ഭാഷയിലാണ്. 2016 ൽ മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് അവാർഡും താരം നേടിയെടുക്കുകയുണ്ടായി.
സിനിമയിലെ സൂപ്പർതാരമായ അർജുൻ സർജയ്ക്കെതിരെ താരം നടത്തിയ വെളിപ്പെടുത്തൽ വലിയ തോതിൽ ചർച്ചാവിഷയമായിരുന്നു. അർജുൻ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു താരം പരാതി നൽകിയത്. എന്നാൽ പിന്നീട് ഈ കേസിൽ അർജുനെതിരെ തെളിവില്ലെന്ന് പോലീസ് പറയുകയായിരുന്നു. സംഭവത്തിൽ ശ്രുതിക്കെതിരെ അർജുൻ മാനനഷ്ടത്തിന് കേസ് കൊടുക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ 2018 ല് തന്റെ ആദ്യ കന്നട ചിത്രത്തിൻറെ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവവും ശ്രുതി വ്യക്തമാക്കിയിരുന്നു. ഹൈദരാബാദിൽ വച്ച് നടന്ന ഒരു കോൺക്ളേവിൽ വെച്ചായിരുന്നു സിനിമ ലോകത്തെ ഞെട്ടിച്ച താരത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്. എനിക്കന്ന് 18 വയസ്സായിരുന്നു. എൻറെ ആദ്യത്തെ കന്നട സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാൻ ആകെ ഭയന്നുപോയി. ഞാൻ ഒരുപാട് കരഞ്ഞു.
ഡാൻസ് കോറിയോഗ്രാഫറോഡ് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ഇത് ഹാൻഡിൽ ചെയ്യാൻ അറിയില്ലെങ്കിൽ നിർത്തി പോകുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവം ഉണ്ടായി നാലു വർഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിർമ്മാതാവ് എൻറെ കന്നട സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാൾ ഫോൺ വിളിച്ചു.
തെലുങ്കിൽ ഞാൻ ചെയ്ത വേഷം ഞാൻ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാൾ പറഞ്ഞത് ഞങ്ങൾ അഞ്ച് നിർമ്മാതാക്കൾ ഉണ്ട്…. ഞങ്ങൾക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറിമാറി ഉപയോഗിക്കും എന്നായിരുന്നു. എൻറെ കയ്യിൽ ചെരിപ്പുണ്ടെന്നും അടുത്ത് വന്നാൽ അപ്പോൾ അടിക്കുമെന്ന് ഞാൻ അയാൾക്ക് മറുപടി നൽകി.
എന്നാൽ ഇത്തരത്തിലുള്ള തുറന്നുപറച്ചിലിനുശേഷം അവസരങ്ങൾ തനിക്ക് കുറഞ്ഞു എന്നും ശ്രുതി വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം തനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിലുള്ള പ്രചരണം നടന്നിരുന്നു. എങ്കിലും തനിക്ക് അതിനുശേഷം കന്നടയിൽ നിന്ന് വന്നതൊക്കെ നല്ല ചിത്രങ്ങൾ ആയിരുന്നു എന്ന് താരം പറയുന്നുണ്ട്.
ഈ സംഭവത്തിനുശേഷം തനിക്ക് നഷ്ടമായത് തമിഴിലുള്ള പല നല്ല വേഷങ്ങളും ആണെന്നും സ്ത്രീകൾ ശബ്ദമുയർത്തണമെന്നും നോ പറയാൻ ശീലിക്കണം എന്നും ശ്രുതി വ്യക്തമാക്കുന്നു. പുരുഷന്മാരെ കുറ്റപ്പെടുത്തിയാൽ മാത്രം പോരെന്നും കാ സ്റ്റിംഗ് കൗ ചിനെ ശക്തമായി നേരിടണമെന്നാണ് താരത്തിന്റെ അഭിപ്രായം.