ഒരുകാലത്ത് മലയാള സിനിമയും മലയാള സിനിമ പ്രേമികളും ഇഷ്ടപ്പെട്ടിരുന്നു നാടൻ സങ്കൽപ്പമായിരുന്നു മലയാളത്തിലെ നായികമാരെ നിശ്ചയിച്ചിരുന്നത്. അക്കുട്ടത്തിൽ ലാളിത്യം കൊണ്ടും സൗന്ദര്യം കൊണ്ടും മുൻനിരയിൽ നിന്ന താരമായിരുന്നു ചാർമിള.
ധനം എന്ന ഒരൊറ്റ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് മലയാള സിനിമയുടെ മുഖമുദ്രയായി ചാർമിള മാറുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാനും ചാർമിളയ്ക്ക് കഴിഞ്ഞു. എന്നാൽ സിനിമാരംഗത്ത് തിളങ്ങി നിന്നപ്പോഴും താരത്തിന്റെ കരിയർ വേണ്ടത്ര സുഖകരം ആയിരുന്നില്ല. പ്രണയവും കുടുംബജീവിതവും എല്ലാം വൻ പരാജയം ആയിരുന്നു.
സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് ചാർമിള വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തിൽ നിന്ന് സിനിമയിൽ നിന്നും വലിയ ഒരു ഇടവേള താരം എടുത്തിരുന്നു. ആദ്യ കുടുംബജീവിതം കൈവിട്ടു പോയപ്പോൾ മറ്റൊരു ജീവിതത്തിന് താരം മുതിരുകയായിരുന്നു. എന്നാൽ അതും തനിക്ക് കൈപ്പേറിയ അനുഭവമായിരുന്നു സമ്മാനിച്ചതെന്ന് ചാർമിള അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബാബു ആന്റണിയുമായി വളരെ ശക്തമായ ബന്ധം ചാർമിളയ്ക്ക് ഉണ്ടായിരുന്നു. വിവാഹംവരെ ആ ബന്ധം എത്തിയിരുന്നു.
ഒരിക്കലും ആ ഓർമ്മകൾ തന്നെ വേദനിപ്പിക്കുന്നില്ല എന്ന് ചാർമിള അടുത്തിടെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ബാബു ആന്റണിയുമായി അടുക്കാൻ ഇമോഷണൽ ആയ ഒരു കാര്യമുണ്ട്. കട്ടപ്പനയിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അച്ഛന് ഹെവി ഹാർട്ടറ്റാക്ക് ഉണ്ടായി. സഹായത്തിന് ആരുമുണ്ടായിരുന്നില്ല.
ഭാഷയും അറിയില്ല. ആ സമയത്ത് ആശുപത്രിയിൽ കൂടെ നിന്ന് സഹായിച്ചത് ബാബു ആന്റണിയാണ്. അന്ന് ബാബു ഇല്ലായിരുന്നുവെങ്കിൽ എനിക്ക് എൻറെ അച്ഛനെ കിട്ടുമായിരുന്നില്ല. ബാബു ആന്റണിയെ കുറിച്ചുള്ള പ്രണയത്തെപ്പറ്റി താരം പറയുന്നത് ഇങ്ങനെയാണ്. ബാബു ആന്റണിയുമായുള്ള പ്രണയം വേർപിരിഞ്ഞ സമയത്താണ് കിഷോർ സത്യയെ പരിചയപ്പെടുന്നത്.
ആ സമയത്ത് സെറ്റിൽ എന്റെ പെരുമാറ്റം വളരെ മോശമായിരുന്നു.അഭിനയം നന്നായി ചെയ്യുമെങ്കിലും നന്നായി ആരോടും പെരുമാറില്ല, ഭക്ഷണം കഴിക്കില്ലായിരുന്നു. അന്നൊക്കെ പേർസണൽ കാര്യം വേറെ ജോലി വേറെ എന്നൊക്കെ പറഞ്ഞ് കിഷോർ എൻറെ അടുത്ത് വന്നിരുന്നു സംസാരിക്കുമായിരുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായി.
അഭിനയത്തിനും കരിയറിനും പുറത്ത് വ്യക്തിജീവിതത്തിൽ ആരാധകരുടെ ഭാഗത്തുനിന്ന് പോലും വളരെ മോശം അനുഭവങ്ങൾ പല ഘട്ടത്തിലും ചാർമിളയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം തുറന്നു പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിൽ കാ സ്റ്റിംഗ് കൗ ച് ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റെ അനുഭവം വ്യക്തമാക്കുന്നത്.
കൊച്ചിയിൽ ഒരു പ്രമുഖ നടിയുടെ അമ്മയായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സിനിമയുടെ സംവിധായകരായ രണ്ട് ചെറുപ്പക്കാർ തന്നെ സെ ക്സി നായി ക്ഷണിച്ചു എന്നും ഒരു രാത്രിക്ക് 50,000 രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് താരം വ്യക്തമാക്കുന്നത്.
40 വയസ്സിനോട് അടുത്ത് പ്രായമുള്ള എന്നെ 20 വയസ്സ് പ്രായമുള്ള രണ്ട് യുവാക്കൾ ഇങ്ങനെ ക്ഷണിച്ചപ്പോൾ തനിക്ക് ഞെട്ടലാണ് ഉണ്ടായതെന്നും ഉടൻതന്നെ അവിടെനിന്ന് ചെന്നൈയിലേക്ക് തിരികെ പോവുകയായിരുന്നു എന്നും ചാർമിള പറഞ്ഞു. സിനിമയിലേക്ക് എത്തുന്ന ഓരോ താരങ്ങളും ഇതൊക്കെ അറിഞ്ഞിരിക്കണമെന്നും നടിമാരാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നും ചാർമിള വ്യക്തമാക്കുന്നു.