in , , ,

ആരും കാണാത്ത ഒരു ടാറ്റൂ എന്റെ ശരീരത്തിലുണ്ട്… അത് അച്ഛനും അമ്മയ്ക്കും അറിയാമോ എന്ന് അവതാരക

മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഹണി റോസ്. വളരെ പെട്ടെന്ന് തന്നെ ആദ്യ ചിത്രത്തിലൂടെ കരിയറിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരം പിന്നീട് വർഷങ്ങൾക്ക് ശേഷം അനൂപ് മേനോൻ, ജയസൂര്യ എന്നിവർ നായകരായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

ആദ്യ സിനിമയിൽ നിന്ന് രണ്ടാമത്തെ സിനിമയിലേക്ക് എത്തിയപ്പോൾ ഹണി റോസ് എന്ന നായികയുടെ അഭിനയത്തിലും വ്യക്തിജീവിതത്തിലും വളരെയധികം വ്യത്യാസം സംഭവിച്ചിരുന്നു.താരത്തിന്റെ കരിയറിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്.

ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമായ ധ്വനി നമ്പ്യാർ മലയാള സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി പോലും പിന്നീട് നിരവധി ചിത്രങ്ങളിൽ ഹണിയെ കാണാൻ സാധിച്ചു.

ജയസൂര്യ നായകനായി എത്തിയ കുമ്പസാരം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടി തന്നെയായിരുന്നു മലയാളി പ്രേക്ഷകർക്കിടയിൽ നിന്ന് നേടിയെടുത്തത്. മോൺസ്റ്റർ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന താരത്തിന്റെ കഥാപാത്രം ഇന്നും സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടത് തന്നെയാണ്.

ചിത്രത്തിൽ ഒരു ലെസ്ബിയൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്. സോഷ്യൽ മീഡിയയിൽ അടക്കം ഹണി സജീവ സാന്നിധ്യവും ആണ്. തൻറെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ പല സാഹചര്യങ്ങളിലും താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുള്ള ഒരു ഒരാൾ കൂടിയാണ് ഹണി റോസ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച താരത്തിന് ഇടക്കാലത്ത് ഒരു ഫോട്ടോഷൂട്ടിന് ഇടയിൽ വച്ച് ഉണ്ടായ അപകടം വലിയതോതിൽ ചർച്ചാ വിഷയമായി മാറിയിരുന്നു.

അതിനുശേഷം പലപ്പോഴും ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഹണിയെ വലിയതോതിൽ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ താരം ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും ശരീരഭാഗങ്ങളുടെ പേരിലും ഒക്കെയായിരുന്നു ഹണിക്ക് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകാതെ തന്റെ കരിയറിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുകയാണ് ഹണി ചെയ്തിട്ടുള്ളത്.

മറ്റെല്ലാതാരങ്ങളെയും പോലെ ടാറ്റുവിനോട് ഒരു പ്രത്യേക താല്പര്യം ഉള്ള ആൾ കൂടിയാണ് ഹണി. ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരം മറുപടി പറഞ്ഞത്.

രണ്ടു ടാറ്റു ചെയ്തിട്ടുണ്ടെന്നും ഒന്ന് എല്ലാവർക്കും കാണുന്ന ഭാഗത്തും മറ്റൊന്ന് ആർക്കും കാണാത്ത ഇടത്താണെന്ന് താരം വ്യക്തമാക്കുന്നു. ഇത്തരത്തിൽ ഒരു ടാറ്റൂ ചെയ്തത് തന്റെ മാതാപിതാക്കൾക്ക് അറിവുള്ള കാര്യമാണെന്നും താരം വ്യക്തമാക്കുകയുണ്ടായി.

Written by Editor 4

പാട്ട് സീൻ ചെയ്യുന്നതിനിടെ നായകൻ അയാളുടെ ദേഹത്തേക്ക് എന്നെ ചേർത്ത് പിടിച്ചമർത്തി; പിന്നീട് സംഭവിച്ചത് തുറന്ന് പറഞ്ഞ് നടി

ഈറനണിഞ്ഞ് ആരാധകരുടെ മനം മയക്കി അഹാന കൃഷ്ണ…. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ