മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരമാണ് ലെന. തനിക്ക് ലഭിക്കുന്ന ഏതു വേഷവും അതിൻറെ പൂർണ്ണതയിൽ തന്നെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള ഈ അഭിനയത്രി, ഇന്ന് ഇൻഡസ്ട്രിയിൽ ഉള്ള മിക്ക സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്.
താൻ വേഷം നൽകുന്ന കഥാപാത്രങ്ങളെ പൂർണ്ണ മായും തന്മയത്വത്തോടെയും വെള്ളത്തിലയിൽ അവതരിപ്പിക്കുന്ന താരത്തിന് ഇപ്പോൾ കൈ നിറയെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. കാമുകിയായും സഹോദരിയും അമ്മയായും എല്ലാം മികച്ച സ്ത്രീകഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നുണ്ട്.
അഭിനയ രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങളിൽ തൻറെ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കു വയ്ക്കാറുണ്ട്. അറിയപ്പെടുന്ന മോഡൽ കൂടിയായ ലെന നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങളും തൻറെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്യാറുണ്ട്. പല മോഡൽ ഫോട്ടോഷോട്ടുകളിലും പങ്കെടുക്കുന്ന താരത്തിന് സമൂഹമാധ്യമ ഹാൻഡിലുകളിൽ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഇൻറർവ്യൂകളും വളരെ വേഗം വൈറലാകാറുണ്ട്. താൻ പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ പലതിലും തന്റെ ജീവിത വിശേഷങ്ങളും സിനിമ വിശേഷങ്ങളും താരം വ്യക്തമായി തുറന്നു പറയാറുണ്ട്. ഇപ്പോൾ ജാങ്കോ സ്പേസ് എന്ന ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ താരം നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.
തൻറെ സ്വകാര്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ട ഒരു പ്രധാന വിഷയമാണ് താരം ഇവിടെ തുറന്നു പറയുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ കല്യാണക്കാര്യവും പിന്നീട് നടന്ന ഡിവോം വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് താരം തുറന്നു പറയുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം കല്യാണത്തിൽ അവസാനിക്കുകയായിരുന്നു. തിരക്കഥാകൃത്ത് ആയ അഭിലാഷ് കുമാർ എന്ന വ്യക്തിയായിരുന്നു താരത്തിന്റെ മുൻ ഭർത്താവ്.
ആ വിവാഹബന്ധം ശിഥിലമായതിനു ശേഷം രണ്ടുപേരും ഒരുമിച്ച് എടുത്ത് തീരുമാനമായിരുന്നു ഡിവോഴ്സ് എന്നാണ് താരം അഭിമുഖത്തിൽ തുറന്നു പറയുന്നത്. ഒരുപാട് വർഷമായി തുടർച്ചയായി ഇതേ മുഖം തന്നെയാണ് നാം കാണുന്നത്. ആറാം ക്ലാസിൽ തുടങ്ങിയ പരിചയമാണ്, അതുകൊണ്ട് ഇനി ഒരു ഡിവോഴ്സ് ആകാം.
ജീവിതത്തിൽ നിങ്ങൾ നിങ്ങളുടെ വഴിക്ക് പോയി ലോകം കാണുക ഞാൻ എൻറെ വഴിക്ക് മുന്നോട്ടു പോകാം എന്ന് രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു എന്നാണ് വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ട് താരം പറയുന്നത്. ഡിവോസ്പെറ്റീഷൻ ഒപ്പിടുന്ന സമയത്ത് പോലും ഒരുമിച്ച് ഒരു പ്ലേറ്റിൽ ഗുലാബ് ജാമുൻ കഴിക്കുകയായിരുന്നു തങ്ങൾ എന്നും താരം വെളിപ്പെടുത്തുന്നു.