അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അന്ന രാജൻ. ആലുവ സ്വദേശിയായ താരം നഴ്സിംഗ് ജോലിയിൽ നിന്നാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രത്തിലൂടെ ഇന്നും മലയാള സിനിമയിൽ തന്റേതായ കഴിവുകൾ തെളിയിക്കുവാനും നിറഞ്ഞു നിൽക്കുവാനും താരത്തിന് സാധിക്കുകയുണ്ടായി.
ആദ്യ ചിത്രത്തിന് ശേഷം പിന്നീട് വെളിപാടിന്റെ പുസ്തകം, സച്ചിൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അന്ന വേഷങ്ങൾ കൈകാര്യം ചെയ്തു. താരത്തിന്റെ അഭിനയവും സൗന്ദര്യവും എന്നും സിനിമ മേഖലയിൽ ചർച്ചാവിഷയമായുള്ള കാര്യങ്ങൾ തന്നെയാണ്.
അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ താരം പുറത്ത് വിട്ട ഒരു ഫോട്ടോ ഗോസിപ്പുകൾക്ക് കാരണമായിരുന്നു. കൂടെ നിൽക്കുന്ന ആളുടെ മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ബ്ലർ ചെയ്തായിരുന്നു താരം ചിത്രം പങ്കുവെച്ചത്. അന്ന് അത് കാമുകൻ ആണോ, സുഹൃത്ത് ആണോ എന്നത് അടക്കമുള്ള നിരവധി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ വൈറലായി ചിത്രത്തിലെ ആൾ ആരാണെന്ന ചോദ്യത്തിന് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു.
സിനിമയുമായി ബന്ധപ്പെട്ടുള്ള ആളാണ് അദ്ദേഹം. ജീവിതത്തിലേക്ക് പങ്കാളിയായി കൂട്ടണമെന്ന് ആണ് ആഗ്രഹിക്കുന്നത് എന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. സമയമാകുമ്പോൾ ഞാൻ തന്നെ അത് പറയും എന്നും അന്നേരം മറച്ചുവെച്ച മുഖം ഔദ്യോഗികമായി തന്നെ പുറത്തുവിടുമെന്നും താരം വ്യക്തമാക്കിയിരുന്നു.
ആദ്യത്തെ സിനിമയായ അങ്കമാലി ഡയറീസിലേക്ക് താനെത്തിയത് അപ്രത്യക്ഷതമായി ആണെന്ന് അന്ന രാജൻ മുമ്പ് പറഞ്ഞിരുന്നു. നേഴ്സിങ് പഠിച്ച് പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് വരുന്നതിന് കാത്തിരിക്കുകയായിരുന്നു. ആ ദിവസമാണ് ഡാഡി മരിക്കുന്നത്. ആ സമയത്ത് ചേട്ടൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം എനിക്ക് ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് അന്ന് നേഴ്സ് ആയിട്ട് ജോലിക്ക് കയറുന്നത്. അതേ ആശുപത്രിയുടെ ഒരു പരസ്യത്തിൽ മോഡൽ ആവുകയും ചെയ്തതോടെ കരിയർ മാറിമറിയുകയായിരുന്നു.
പരസ്യത്തിലെ മോഡലിനെ കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. ചിത്രം ഹിറ്റ് ആയതോടെ സിനിമ തന്നെയാണ് മുന്നോട്ടേന്ന് ഉറപ്പിക്കുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ ലഭിച്ച സ്നേഹവും അംഗീകാരവും കൊണ്ടാണ് ഇപ്പോഴും സിനിമയിൽ നിൽക്കാൻ പറ്റുന്നത്. ഇന്നും ആളുകൾക്ക് ഞാൻ ലിച്ചി ആണെന്നാണ് അന്ന പറയുന്നത്. പലരും അങ്ങനെ തന്നെയാണ് തന്നെ ഇപ്പോഴും വിളിക്കുന്നതെന്നും അത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നും താരം വ്യക്തമാക്കുന്നു.
ഇതിനൊക്കെ പുറമേ ഇപ്പോൾ ഏറ്റവും ഒടുവിലായി അന്ന പങ്കുവെച്ചിരിക്കുന്ന മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മേക്കപ്പ് സെറ്റ് ബെഡിൽ ഇട്ട് കിടക്കുന്ന താരത്തിന്റെ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2023ൽ പുറത്തിറങ്ങാനുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് ബെഡിൽ കിടക്കുന്ന അന്നയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
എന്ത് ഭാവിച്ചാണെന്ന് ചിലർ കമന്റിലൂടെ ചോദിക്കുമ്പോൾ താരം ചിത്രത്തിന് താഴെ ഇങ്ങനെ കുറിച്ചിരിക്കുന്നു, എനിക്ക് മേക്കപ്പ് ഉപയോഗിച്ച് കളിക്കാൻ ഇഷ്ടമാണ്. അതിനാൽ നിയമങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ചിത്രവും പോസ്റ്റും കാണുന്ന ഏതൊരാൾക്കും മനസ്സിലാകുന്നുണ്ട് ഇത് നയൻസിനെ പിന്തുണച്ചു കൊണ്ടുള്ള അന്നയുടെ ഏറ്റവും പുതിയ പോസ്റ്റാണെന്ന്.