മലയാളത്തിലെ പ്രശസ്ത ഗായിക അഭിനയത്രി എന്നതുപോലെ തന്നെ ഇപ്പോൾ മ്യൂസിക്കൽ ഷോകളിലെ ജഡ്ജ് എന്നി നിലകളിൽ പ്രശസ്തയായി മാറിയിരിക്കുന്ന താരമാണ് റിമി ടോമി. ലാൽ ജോസഫ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന താരം ആലാപനത്തിൽ എല്ലാകാലത്തും ഒരു വൈവിധ്യവും വ്യത്യസ്തതയും നിലനിർത്തിയിരുന്നു.
ഗാനാലാപത്തോടൊപ്പം നൃത്തത്തെയും സമന്വയിപ്പിച്ചു കൊണ്ടായിരുന്നു താരം വേദികളിൽ പ്രത്യക്ഷപ്പെട്ടത്. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ നിരവധി ഗാനങ്ങൾ താരത്തിന്റെ ശബ്ദത്തിൽ പിറന്നു വീണിട്ടുണ്ട്. ടിവി ചാനലുകളിൽ അവതാരികയായി പ്രശസ്ത ആകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമേ ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്തു കൊണ്ട് ക്യാമറയ്ക്ക് മുന്നിലേക്കും താരം കടന്നുവന്നു. പിന്നീട് വിനീത് ശ്രീനിവാസൻ നായകനായ കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ റിമി ടോമി പ്രത്യക്ഷപ്പെടുകയുണ്ടായി. ഏത് മേഖലയിലും തന്റേതായ വ്യത്യസ്തത നിലനിർത്തുവാൻ എല്ലാ കാലത്തും താരത്തിന് സാധിച്ചിട്ടുണ്ട്.
ഒരുകാലത്ത് സ്റ്റേജ് ഷോകളിൽ ഒഴിച്ചു നിർത്താൻ ആകാത്ത താരങ്ങളിൽ ഒരാളായിരുന്നു റിമി ടോമി. അൺലിമിറ്റഡ് എനർജിയും പാർട്ടിനനുസരിച്ചുള്ള ചുവടുകളും ഒക്കെ ആസ്വദിച്ചിരുന്ന മലയാളികൾ റിമിയുടെ കഴിവിനെ വാതോരാതെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അവതാരിക, നടി, മോഡൽ എന്നീ നിലകളിലൊക്കെ തിളങ്ങിയ റിമിക്ക് വലിയ മേക്കോവർ നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. അത്തരത്തിൽ ഒരു മേക്കോവർ നടത്തുവാനുള്ള കാരണവും പിന്നാലെ താരം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഒക്കെ വേണ്ടിയാണ് താൻ മേവറിനെ കുറിച്ച് ചിന്തിച്ചത് എന്നാണ് റിമി എന്ന് പറഞ്ഞത്. ശരീരത്തിൻറെ ഭാരം കുറഞ്ഞു വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ?, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയും. എനിക്ക് സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടമാണ്. വയറു നിറച്ച് ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ… വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറ് ചാടി ഇരുന്നാലോ. പണ്ട് സ്റ്റേജ് ഷോകളിൽ ഒക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങുന്നതിനായി ബെൽറ്റ് കെട്ടുമായിരുന്നു.
സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനും എല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തുടങ്ങിയപ്പോൾ ഡയറ്റിനെ പറ്റി ചിന്തിച്ചു. ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കുവാൻ കഴിയുന്നുണ്ടെന്നും അന്ന് താരം വ്യക്തമാക്കിയിരുന്നു. മുടങ്ങാതെയുള്ള വ്യായാമമാണ് തന്റെ മേക്കോവറിൻറെ രഹസ്യം എന്ന് പറഞ്ഞ റിമിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
കൃത്യമായ വർക്ക് ഔട്ടും 70% ഡയറ്റും 30% വർക്കൗട്ടും നടത്തുന്ന താരത്തിന്റെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തടി കുറച്ച് സ്ലിം ബ്യൂട്ടിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രിയ ഗായിക വീണ്ടും സിനിമയിലേക്ക് അഭിനയത്തിലൂടെ കടന്നുവരാൻ സാധ്യതയുണ്ട് എന്നാണ് ചിത്രത്തിന് താഴെ പലരും കമൻറ് ആയി കുറിക്കുന്നത്.