മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തി, നിറയെ ആരാധകരെ നേടിയ താരമാണ് സാധിക വേണുഗോപാൽ. തൻറെ എംബിഎ പഠനത്തിനുശേഷം 2009 ലാണ് താരം മോഡലിംഗ് രംഗത്ത് തന്റെ കരിയർ ആരംഭിക്കുന്നത്. 2012 പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ താരം വെള്ളിത്തിരയിലേക്ക് ചുവടുവെച്ചു.
എങ്കിലും മിനി സ്ക്രീനിൽ നൽകിയ മികച്ച പ്രകടനത്തിലൂടെയാണ് താരത്തിന് കൂടുതൽ അവസരങ്ങൾ സിനിമയിൽ ലഭിക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധികയുടെ കരിയർ ഒരു പുതിയ വഴിത്തിരിവിലേക്ക് എത്തുന്നത്. ആ സീരിയലിലെ പ്രധാന വേഷത്തെ അഭിനയിച്ച സാധിക പിന്നീട് നായികയായും സഹനടിയായും എല്ലാം സിനിമയിൽ വേഷമിട്ടു.
നായികയായി അഭിനയിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ മികച്ച പ്രതികരണങ്ങളാണ് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തപ്പോൾ ലഭിച്ചത് എന്ന് സാധിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മോൺസ്റ്റർ പപ്പൻ ആറാട്ട് തുടങ്ങിയ സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മുൻപ് വിവാഹിതയായിരുന്നു എങ്കിലും താരം പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു. സാധികയുടെ മാതാപിതാക്കളും സിനിമ മേഖലയിൽ തന്നെ പ്രവർത്തിച്ചിട്ടുള്ളവരാണ്. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ സാധിക ഇപ്പോഴും പതിവായി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.
ഹോട്ട് ബോൾഡ് ആയ ഗ്ലാമർ ഫോട്ടോഷോട്ടുകൾ ഏറെ ചെയ്തിട്ടുള്ള താരത്തിന് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ ഫോട്ടോകൾക്ക് താഴെ മോശം കമന്റ് ഇടുന്നവർക്ക് താരം അപ്പോൾ തന്നെ ചുട്ട മറുപടികൾ നൽകാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
മൂന്നാറിലെ അമ്പാടി എസ്റ്റേറ്റ് റിസോർട്ടിൽ വച്ച് എടുത്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ക്ലിൻറ് പോൾ എന്ന ഫോട്ടോഗ്രാഫറാണ്. അലമാര എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ഡ്രസ്സ് ധരിച്ചിട്ടുള്ള സാധിക വളരെ സുന്ദരിയായി ഈ ചിത്രങ്ങളിൽ കാണപ്പെടുന്നു.