തമിഴ് മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷയിലുള്ള സിനിമകളിൽ ശ്രദ്ധേയയായ അഭിനയത്രിയാണ് ആത്മീയ രാജൻ. തമിഴ് സിനിമയായ മാനം കൊത്തി പറവൈയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് 2014 ലെ പോങ്ങാടി നീകളും ഉങ്കെ കടലും, അമീബ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി ആർജിക്കുകയായിരുന്നു.
ഇതിനുശേഷം നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത താരത്തിന് വലിയ പ്രേക്ഷക പിന്തുണയും ജനപ്രീതിയും ലഭിച്ചു. മലയാളത്തിൽ താരം ശ്രദ്ധിക്കപ്പെടുന്നത് 2018 ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ജോജു ജോർജ് നായകനായ ചിത്രത്തിലൂടെയാണ്.
മികച്ച അഭിനയം കൊണ്ടും അവതരണ രീതികണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ഒരു കഥാപാത്രമായിരുന്നു ആത്മീയയുടേത്. 2019 പുറത്തിറങ്ങിയ മാർക്കോണി മത്തായി എന്ന സിനിമയിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് വളരെ സെലക്ടീവായി സിനിമകൾ ചെയ്ത താരം സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.
വിദ്യാഭ്യാസരംഗത്തും താരം മികച്ച വിജയങ്ങൾ കൊയ്തിട്ടുണ്ട്. മംഗലാപുരം ശ്രീദേവി കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആത്മീയ 2021ൽ വിവാഹിതയായി. 2021 ജനുവരി 25ന് കണ്ണൂരിൽ വച്ച് സനൂപ് കെ നമ്പ്യാരെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും സിനിമ മേഖലയിൽ സജീവമായുള്ള താരത്തിന് ആരാധകർ ഏറെയാണ്.
നാം, മാർക്കോണി മത്തായി, കാവ്യൻ, കോൾഡ് കേസ്, വേലൈ യാനൈ, അവിയൽ, പുഴു, ശേഖർ, ജോൺ ലൂതർ തുടങ്ങിയ ഒരുപിടി മികച്ച സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തെ ഇപ്പോൾ അവസാനമായി കണ്ടത് ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ്. മോഡലിംഗ് രംഗത്തും സജീവമായ കാര്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്റെ മികച്ച ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്കുവേണ്ടി സ്ഥിരമായി പങ്കുവെക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുന്നത് താരം അഭിമുഖത്തിൽ വ്യക്തമാക്കിയ ചില കാര്യങ്ങളാണ്. തൻറെ ജീവിതപങ്കാളിയുമായുള്ള വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ആണ് താരം തുറന്നു പറയുന്നത്. ഒരേ കോളേജിൽ ആയിരുന്നു പഠിച്ചതെങ്കിലും വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല എന്നും അത് പറയും പ്രണയം പറഞ്ഞിട്ടില്ല എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.
ഒരുപാട് വർഷം നല്ല സുഹൃത്തുക്കൾ ആയിരുന്നുവെന്നും അങ്ങനെ വിവാഹം കഴിച്ചു എന്നും താരം പറയുന്നു. പരസ്പരം എല്ലാം തുറന്നു സംസാരിക്കുമായിരുന്നു. രണ്ടുപേർക്കും ഇരുവരെ കുറച്ചും നന്നായി അറിയാമായിരുന്നു. എന്നാൽ പരസ്പരം രണ്ടുപേർക്കും പ്രണയമാണ് എന്നൊന്നും പറഞ്ഞിട്ടില്ല എന്നും എങ്കിലും ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനം സംസാരത്തിലൂടെ അല്ലാതെ മനസ്സുകൾ തമ്മിൽ എടുക്കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്. ആദ്യം ഇരുവരും തമ്മിൽ ഒരു സഹോദര ബന്ധമായിരുന്നു എന്നും അതിൽ നിന്നും സുഹൃത്തുക്കളിലേക്ക് മാറി എന്നുമാണ് താരം വ്യക്തമാക്കുന്നത്.
എന്തായാലും വിവാഹത്തിന് ശേഷവും അഭിനയ ജീവിതത്തിൽ സജീവമായി തന്നെ നിലകൊള്ളുന്ന താരത്തിന്റെ കുടുംബജീവിതത്തിലും അഭിനയ ജീവിതത്തിലും വിജയങ്ങൾ കൈവരിക്കാൻ ആകട്ടെ എന്ന് ആരാധകർ ആശംസിക്കുന്നു.