സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിക്കുന്ന നിരവധി താരങ്ങൾ ഇന്ന് മലയാള സിനിമയിൽ ഉണ്ട്. സിനിമകളിൽ ധാരാളമായി അഭിനയിക്കുന്നില്ല എങ്കിൽ കൂടിയും, ബ്രാൻഡ് വാല്യൂവും താരമൂല്യവും ഇത്തരം അഭിനേതാക്കൾക്ക് അധികമാണ്.
അധികം സിനിമകളിൽ അങ്ങനെ ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടില്ല എങ്കിലും ജീവിതത്തിൽ അങ്ങനെയുള്ള ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. ഗ്ലാമർ റാണി എന്ന ഒരു ചെല്ലപ്പേരും സാനിയക്ക് ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. തൻറെ ശരീര സൗന്ദര്യം കൊണ്ട് ഏതു വേഷങ്ങളും സാനിയക്ക് ഒന്നാംതരമായി ചേരാറുണ്ട്. തനി നാടൻ കേരള സാരി മുതൽ അൾട്രാമോഡൽ ബിക്കിനി വരെയുള്ള വേഷങ്ങൾ സാനിയയെ സുന്ദരിയാക്കുന്നു.
തൻറെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാൻ പല ആളുകൾക്കും സാധിക്കുന്നില്ല എന്നതുകൊണ്ട് കൂടിയാണ് ഇത് സംഭവിക്കുന്നത്.
തൻറെ വെക്കേഷൻ കാലഘട്ടം വളരെ അധികം ആസ്വദിക്കുന്ന ഒരു വ്യക്തി കൂടിയാണ് സാനിയ. ധാരാളം രാജ്യങ്ങളിൽ ഈ ചെറിയ പ്രായത്തിൽ തന്നെ സഞ്ചരിച്ചിട്ടുള്ള താരം ഇന്ത്യയിലും മിക്കവാറും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ എല്ലാം യാത്ര ചെയ്തിട്ടുണ്ട്.
യാത്രയ്ക്ക് ഇപ്പോഴും കുറവൊന്നുമില്ല എന്നാണ് പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. ഇത്തവണ താരം അടിച്ചുപൊളിക്കാൻ വേണ്ടി പോയിട്ടുള്ളത് മലയാളികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആയ ഗോവയിലേക്കാണ്. ഞാനും ഗോവയും എന്ന തലക്കെട്ട് നൽകിക്കൊണ്ട് സാനിയ അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. വീണ്ടും ഗ്ലാമർ വേഷത്തിൽ സുന്ദരിയായി ആരാധകരെ ഞെട്ടിച്ച സാനിയയുടെ പോസ്റ്റിനു താഴെ ചുവപ്പായത് ഭാഗ്യം കാവി ആയിരുന്നെങ്കിൽ പെട്ടേനേ എന്ന് തുടങ്ങിയ രസകരമായ ചില കമന്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്.