in , ,

വിവാഹം പോലൊരു അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല; നടി ചാർമി കൗർ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അന്യഭാഷ നടിയാണ് ചാർമി കൗർ. കാട്ടുചെമ്പകം എന്ന സിനിമയിലൂടെ അന്ന് പുതുമുഖമായിരുന്ന അനൂപ് മേനോൻ ഒപ്പം മലയാളത്തിലേക്ക് ചുവടുവെച്ച ചാർമിയെ മലയാളി പ്രേക്ഷകർ ഇത് കയ്യും നീട്ടി സ്വീകരിച്ചു. ഒരു ആദിവാസി പെൺകുട്ടിയായി ആണ് ആ സിനിമയിൽ താരം വേഷമിട്ടത്.

പിന്നീട് ദിലീപ് നായകനായി എത്തിയ ആഗത സൂപ്പർ ഹിറ്റ് സിനിമയിലും അഭിനയിച്ച താരം ഒരു നീണ്ട ഇടവേളയ്ക്കുശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയത് മമ്മൂട്ടിയുടെ നായകയായി താപ്പാന എന്ന ചിത്രത്തിലൂടെയാണ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ മേഖലയിലെ ഏറെ തിരക്കുള്ള അഭിനേത്രിയായിരുന്നു ചാർമി കൗർ.

കൂടുതലും തെലുങ്ക് സിനിമയിൽ അഭിനയിച്ചിരുന്ന താരം ഹിന്ദിയിലും കന്നടയിലും ആ സമയത്ത് സജീവമായിരുന്നു. ആദ്യ ചിത്രമായ നീ തൊടു കവലി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും പതിമൂന്ന് വയസ്സ് മാത്രമായിരുന്നു തനിക്ക് പ്രായമെന്ന് ചാർമി മുമ്പ് വെളിപ്പെടുത്തിയിരുന്നു. അഭിനേത്രി എന്നതിലുപരി ഒരു നിർമ്മാതാവായും താരം സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു.

ഇപ്പോൾ 33 വയസ്സുള്ള ചാർമി ഇതുവരെ വിവാഹം ചെയ്തിട്ടില്ല. പലപ്പോഴും താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ നിരവധി ഗോസിപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം വാർത്തകൾ കള്ളമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ചാർമി തന്നെ രംഗത്തെത്തുന്നു. ഇപ്പോൾ താൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച ഒരു കാലഘട്ടത്തിൽ കൂടിയാണ്.

ഇപ്പോൾ താൻ വളരെ സന്തോഷവതി ആണെന്നും അതുകൊണ്ടുതന്നെ വിവാഹം പോലൊരു അബദ്ധം ഇപ്പോൾ ഒരിക്കലും ചെയ്യില്ല എന്നുമാണ് ചാർമി വ്യക്തമാക്കുന്നത്. തന്റെ പതിമൂന്നാമത്തെ വയസ്സു മുതൽ തുടങ്ങിയ അഭിനയജീവിതം ഇപ്പോഴും തുടരുന്നു. ആ കാലം മുതൽ താൻ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അത് എവിടെയും അഭിമാനത്തോടെ തന്നെ പറയും എന്നും താരം വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ചാർമി, തൻറെ വിശേഷങ്ങൾ വാർത്തകളുമെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ വിജയ് ദേവ കൊണ്ട് നായകനാകുന്ന പുതിയ ചരിത്രത്തിന്റെ നിർമാതാവായ ചാർമി ആ ചിത്രത്തിൻറെ വിശേഷങ്ങളും തൻറെ നവമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നുവെങ്കിലും ഐറ്റം ഡാൻസ് പോലെയുള്ള ഗ്ലാമറ് വേഷങ്ങൾ ചെയ്തിട്ടുള്ള ചാർമിക്ക് ആരാധകർ ഏറെയാണ്. മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മുൻപ് ചാർമി തുറന്നു പറഞ്ഞിരുന്നു.

Written by Editor 4

കുടുംബ വിളക്കിലെ പ്രേക്ഷകരുടെ പ്രിയ താരം.. മീര വാസുദേവിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അയാളുടെ റൂമിലേക്ക് എന്നെ ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തലുമായ നടി സായ് പ്രിയ