in , , ,

വിവാഹത്തെ പറ്റി ഒന്നും ചോദിക്കരുതെന്ന് ആദ്യമെ തന്നെ അവരോടു പറയും, എന്നാലും അഭിമുഖത്തിൽ അവർ അത് ചോദിക്കും, ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഉത്തരം അങ്ങ് പറയും; ശോഭന

മികച്ച അഭിനയത്രി ആയും നർത്തകിയായും ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ശോഭന. ഹിന്ദി കന്നട ഇംഗ്ലീഷ് തെരുവ് തമിഴ് മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകർ അനവധിയാണ്. താൻ അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും അത്രത്തോളം ആഴത്തിൽ അറിഞ്ഞുകൊണ്ട് അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ശോഭനയ്ക്ക് സാധിച്ചു.

1980കളിലും 90കളിലും സിനിമ മേഖലയിൽ സജീവമായി നിന്നിരുന്ന താരം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയിച്ച ഭാഷകൾ എല്ലാം തന്നെ അതാത് ഇൻഡസ്ട്രിയിലെ മുൻനിര നായകന്മാരുടെ കൂടെ കട്ടക്ക് അഭിനയിച്ച ശോഭന തൻറെ അഭിനയം മികവുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും ജനപിന്തുണയും നേടി.

രണ്ടു ദേശീയ ചലച്ചിത്ര അവാർഡുകൾ ഒരു കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് 2 സൗത്ത് ഫിലിം ഫെയർ വാർഡുകൾ 3 വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിച്ചുള്ള 14 നോമിനേഷൻ, തമിഴ്നാട് സംസ്ഥാനത്തിന്റെ 2011ലെ കലൈമാമണി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ താരത്തിന് തൻറെ അഭിനയ മികവുകൊണ്ട് നേടാൻ ആയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തൻറെ ഡാൻസ് ക്ലാസിന്റെ വീഡിയോകളും, വിശേഷങ്ങളും എല്ലാം തന്റെ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. മികച്ച ജനപിന്തുണ ഉള്ളതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം അതിവേഗം വൈറലാകാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി ചർച്ചയാകുന്നത് ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ്.

ഇൻറർവ്യൂകളിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒന്നും തുറന്നു പറയാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ശോഭന. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ താരത്തിന്റെ വെളിപ്പെടുത്തലുകൾ വളരെ വേഗം പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയുണ്ടായി. താൻ വിവാഹം കഴിക്കാത്തതിന് കുറിച്ച് ചോദിക്കരുത് എന്ന് അഭിമുഖം തുടങ്ങുന്നതിനു മുൻപ് തന്നെ നിർദ്ദേശം നൽകാറുണ്ടെന്നും എന്നാൽപോലും പലരും അതിനെക്കുറിച്ച് അഭിമുഖ സമയത്ത് ചോദിക്കാറുണ്ട് എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

ഓരോ അഭിമുഖത്തിലും വിവാഹം ചെയ്തില്ലേ ചെയ്യുന്നില്ലേ എന്ന് തരത്തിലുള്ള ചോദ്യമുണ്ടാകാതിരിക്കാറില്ല. ചോദിക്കരുതെന്ന് പറഞ്ഞിട്ടും അനുഭവത്തിൽ ചോദിക്കുകയാണെങ്കിൽ അപ്പോൾ വയസ്സ് തോന്നി എന്താണോ അതങ്ങ് പറയാനാണ് പതിവ്. നിങ്ങൾ എന്തെങ്കിലും പറയൂ ആളുകൾ വായിക്കട്ടെ ഞങ്ങൾക്കും ജീവിക്കണ്ടേ എന്ന് തരത്തിലാണ് അവതാരകർ പറയാറുള്ളത് എന്നും താരം കൂട്ടിച്ചേർക്കുന്നു. അത്തരം സന്ദർഭങ്ങളിൽ അപ്പോൾ മനസ്സിൽ തോന്നുന്ന ഉത്തരങ്ങൾ പറയാറുണ്ട് എന്നും തനിക്കും എന്തെങ്കിലുമൊക്കെ വിനോദം വേണ്ട എന്നും ആണ് പ്രസന്ന വദനയായി പുഞ്ചിരിച്ചുകൊണ്ട് താരം അഭിപ്രായപ്പെടുന്നത്.

അഭിനയത്തിൽ എത്ര മികവ് കാണിച്ചാലും താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ആരാധകർ എപ്പോഴും അന്വേഷിക്കാറുള്ളത് തന്നെയാണ്. താരങ്ങളുടെ സ്വകാര്യജീവിതം എപ്പോഴും ആരാധകർക്കും പൊതുജനങ്ങൾക്കും ചർച്ച വിഷയം തന്നെയാണ്. അതുകൊണ്ടാണ് ഇൻറർവ്യൂകളിൽ നടത്തുന്ന ഈ വെളിപ്പെടുത്തലിനെ കുറിച്ച് ഉള്ള വാക്കുകൾ വളരെ വേഗം വൈറലായിരിക്കുന്നത്.

Written by Editor 4

കരിക്ക് കുടിച്ച് മാൽദീവ്‌സിൽ അടിച്ചു പൊളിച്ച് ജാൻവി കപൂർ: കിടിലൻ ഫോട്ടോസ് പങ്കുവെച്ച് താരം

കുടുംബ വിളക്കിലെ പ്രേക്ഷകരുടെ പ്രിയ താരം.. മീര വാസുദേവിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ